Parish

ഇടവകാംഗം ഡയനീഷ്യസ് അച്ചന്റെ പൗരോഹിത്യ സ്വീകരണ വാർഷികം ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ ഇടവക അംഗമായ ഫാ. ഡയനീഷ്യസ് ആർ. ബി. യുടെ പതിനെട്ടാം പൗരോഹിത്യ സ്വീകരണ വാർഷികം ആഘോഷിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച പരിശുദ്ധ കന്യകമാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിൽ രാവിലെ 6.00ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഫാ.ഡയനീഷ്യസ് മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ജോയി സാബു വൈ. വചനസന്ദേശം നൽകുകയും ചെയ്തു.

ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.ജോയി സാബു, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ. ബാബുദാസ് എന്നിവർ അച്ചന് ആശംസകൾ അർപ്പിക്കുകയും ഇടവകയുടെ ആദരം നൽകുകയും ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.