Diocese Ministry

12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു.

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് “12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ” എന്ന കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു. ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച കൗണ്ടറിൽ ആഗസ്റ്റ് 16 വരെ എത്തിക്കാവുന്നതാണ്. രൂപതയിലെ ഇടവകകൾ, NIDS യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാവേദികൾ, വനിത ഫോറം, BCC യൂണിറ്റുകൾ, യുവജന ശുശ്രൂഷ സമിതികൾ മറ്റ് സംഘടനകൾ എന്നിവ […]

Parish

ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കെസിവൈഎം യൂണിറ്റിലെ യുവജനങ്ങളാണ് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചുവടുകളിലൂടെ ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകിയത്. മാരകമായ ലഹരി വസ്തുക്കളിൽ അടിമപ്പെട്ട് നമ്മുടെ പുതിയ തലമുറ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകന്നുപോകാതെ സംരക്ഷിക്കേണ്ട കടമ നമുക്ക്‌ ഓരോരുത്തർക്കും ഉണ്ടെന്ന് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ആമുഖ സന്ദേശത്തിൽ പറഞ്ഞു. ലഹരിക്ക് എതിരായ കേരള ഗവൺമെന്റിന്റെ […]

Diocese

“മാഞ്ഞിഫിക്ക ഹുമാനിത്താസ്” പഠന ക്ലാസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ലെയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ പഠന ക്ലാസ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 12 ബുധനാഴ്ച പോപ്പ് ഫ്രാൻസിസ് ഭവനിൽ നടന്ന ക്ലാസിന് തിരുവനന്തപുരം അതിരൂപത വൈദികൻ ഫാ. വിജിൽ നേതൃത്വം നൽകി. രൂപതയിലെ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, അനിമേറ്റർമാർ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം വെള്ളി വചനവായന

ഓഗസ്റ്റ് 14 വെള്ളി ഒന്നാം വായന എസെക്കിയേൽ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ നിന്നെ അണിയിച്ച ഭൂഷണങ്ങൾകൊണ്ട് നിൻ്റെ സൗന്ദര്യം പൂർണമായി; എന്നാൽ, നീ വേശ്യയായിത്തീർന്നു. കർത്താവ് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ജറുസലെമിനെ അവളുടെ ക്ലേച്‌ഛതകൾ ബോധ്യപ്പെടുത്തുക. ദൈവമായ കർത്താവ് ജറുസലേമിനോട് അരുൾചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്‌ഥലവും കാനാനാണ്. നിൻെറ പിതാവ് അമോറ്യനും മാതാവ് ഹിത്യയുമാണ്. നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്ത് ഉപ്പു പുരട്ടുകയോ പിള്ളക്കച്ചയിൽ പൊതിയുകയോ ചെയ്തിരുന്നില്ല. ഇവയിലൊന്നെങ്കിലും […]

Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം വ്യാഴം വചനവായന

ഓഗസ്റ്റ് 13 വ്യാഴം ഒന്നാം വായന എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (പകൽസമയം അവർ കാൺകെത്തന്നെ പുറപ്പെടുക) കർത്താവ് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്. അവർ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേൾക്കുന്നില്ല. എന്തെന്നാൽ, അവർ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാൺഡം തയ്യാറാക്കി, പകൽസമയം അവർ കാൺകെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്‌ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവർ നോക്കിനിൽക്കേത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും, ഒരുപക്ഷേ, അവർ കാര്യം മനസ്‌സിലാക്കിയേക്കും. നിന്റെ ഭാൺഡം പ്രവാസത്തിനുള്ള ഭാൺഡമെന്നപോലെ […]

Diocese Ministry

KLCWA സംസ്ഥാന സമിതി അംഗങ്ങൾ രൂപത സന്ദർശനം നടത്തി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: KLCWA സംസ്ഥാന സമിതി അംഗങ്ങൾ നെയ്യാറ്റിൻകര രൂപത സന്ദർശനം നടത്തി. ഓഗസ്റ്റ് 10 തിങ്കളാഴ്ച നടന്ന സന്ദർശനത്തിൽ സംസ്ഥാന, രൂപത, ഫൊറോനാ, ഇടവക പ്രവർത്തനങ്ങൾ വിലയിരുത്തി. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ ഡി. പിതാവിന്റെ സാനിധ്യത്തിൽ രൂപത അൽമായ ശുശ്രുഷ ഡയറക്ടർ ഫാ.ജോയ് സി., ആത്മീയ ഉപദേഷ്ടാവ് ഫാ. ക്ലീറ്റസ്‌ റ്റി., സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ്, ട്രഷറർ വിനു ഗിൽബ്രഡ്, വൈസ് പ്രസിഡന്റ് കുഞ്ഞമ്മ, രൂപത പ്രസിഡന്റ് ശ്രീമതി ഉഷാ രാജൻ, […]

Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം ബുധൻ വചനവായന

ഓഗസ്റ്റ് 12 ബുധൻ ഒന്നാം വായന എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ജറുസലേമിൽ നടക്കുന്ന ക്ലേച്ഛതകളോർത്തു കരയുന്നവരുടെ നെറ്റിയിൽ അടയാളമിടുക) കർത്താവ് ഉച്ചത്തിൽ വിളിച്ചുപറയുന്നതു ഞാൻ കേട്ടു: നഗരത്തെ ശിക്‌ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിൻ. ഇതാ, ആറുപേർ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയിൽ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രം ധരിച്ച ഒരുവൻ അവരുടെ കൂടെ ഉണ്ടായിരുന്നു. അവന്റെ പാർശ്വത്തിൽ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവർ ഓടു കൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു. ഇസ്രായേലിൻെറ ദൈവത്തിൻ്റെ മഹത്ത്വം കെരൂബുകളിൽ […]

Parish

യുവതികളുടെ പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ കള്ളിക്കാട് ഇടവകയ്ക്ക് ഒന്നാം സ്ഥാനം

ബിനു വർഗീസ് കള്ളിക്കാട്: നെയ്യാറ്റിൻകര ലത്തീൻ രൂപത കെ.സി.വൈ.എം സമിതിയുടെ നേതൃത്വത്തിൽ നടന്ന യുവതികളുടെ പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ കള്ളിക്കാട് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഓഗസ്റ്റ് 09 ഞായറാഴ്ച 1.30 ന് കട്ടയ്ക്കോട് ഐക്കോണിക് ടർഫിൽ വച്ചാണ് മത്സരങ്ങൾ നടന്നത്. കാട്ടാക്കട, ചുള്ളിമാനൂർ, ബാലരാമപുരം, വ്ളാത്താങ്കര, പാറശ്ശാല, നെയ്യാറ്റിൻകര എന്നീ ഫൊറോനകളിൽ നിന്നായി 𝟲 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കാട്ടാക്കട ഫൊറോനയിലെ കള്ളിക്കാട് ഇടവകയിലെ യുവജനങ്ങളുടെ കഠിനാധ്വാനത്തിനും, ആത്മവിശ്വാസത്തിനും, ഐക്യത്തിനും ലഭിച്ചതാണു ഈ ചരിത്ര വിജയം.

Parish

KCYM കാരക്കോണം യുണിറ്റ് BLOOD DONATION CAMP സംഘടിപ്പിച്ചു.

സ്‌റ്റെഫി ജി. കാരക്കോണം: KCYM കാരക്കോണം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉണ്ടൻകോട് ഫെറോന യുടെ സഹകരണത്തോടെ BLOOD DONATION CAMP സംഘടിപ്പിച്ചു. ഓഗസ്റ്റ് 09 ഞായറാഴ്ച കാരക്കോണം സെന്റ്. വിൻസെന്റ് ഡി പോൾ ചർച്ച് ഹാളിൽ നടന്ന ക്യാമ്പ് തണലോരം ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം PRS ഹോസ്പിറ്റൽ, ഫെഡറൽ ബാങ്ക് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് നടത്തിയത്. മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തീർന്ന ഓരോ രക്തദാതാവിനും സഹകരിച്ച എല്ലാ സംഘടനകൾക്കും KCYM യുണിറ്റ് നന്ദി അറിയിച്ചു.

Forane Parish

വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സുനിൽ ഡി.ജെ. വ്ളാത്താങ്കര: വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന നഗരിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 09 ഞായറാഴ്ച തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോയി സി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. ഉഷാകുമാരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മരിയൻ തീർത്ഥാടന ജനറൽ കൺവീനർ ചെങ്കൽ വിൻസെന്റ്, ഇടവക കൗൺസിൽ സെക്രട്ടറി ലാൽ സി.വി., തീർത്ഥാടന പ്രാഥമിക ശുശ്രൂഷ കൺവീനർ മരിയതങ്കം എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര നിംസ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.