ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് “12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ” എന്ന കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു. ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച കൗണ്ടറിൽ ആഗസ്റ്റ് 16 വരെ എത്തിക്കാവുന്നതാണ്.
രൂപതയിലെ ഇടവകകൾ, NIDS യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാവേദികൾ, വനിത ഫോറം, BCC യൂണിറ്റുകൾ, യുവജന ശുശ്രൂഷ സമിതികൾ മറ്റ് സംഘടനകൾ എന്നിവ വഴി ശേഖരിക്കുന്ന സാധനങ്ങൾ രൂപതയിലെ വിവിധ ആതുരാലയങ്ങൾ, വയോജന ഭവനങ്ങൾ, ഭിന്നശേഷി സ്ഥാപനങ്ങൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, പാലിയേറ്റിവ് കെയർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് സ്നേഹ സമ്മാനമായി കൈമാറുന്നതാണ്.




