ബിനു വർഗീസ്
കള്ളിക്കാട്: നെയ്യാറ്റിൻകര ലത്തീൻ രൂപത കെ.സി.വൈ.എം സമിതിയുടെ നേതൃത്വത്തിൽ നടന്ന യുവതികളുടെ പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ കള്ളിക്കാട് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഓഗസ്റ്റ് 09 ഞായറാഴ്ച 1.30 ന് കട്ടയ്ക്കോട് ഐക്കോണിക് ടർഫിൽ വച്ചാണ് മത്സരങ്ങൾ നടന്നത്.
കാട്ടാക്കട, ചുള്ളിമാനൂർ, ബാലരാമപുരം, വ്ളാത്താങ്കര, പാറശ്ശാല, നെയ്യാറ്റിൻകര എന്നീ ഫൊറോനകളിൽ നിന്നായി 𝟲 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കാട്ടാക്കട ഫൊറോനയിലെ കള്ളിക്കാട് ഇടവകയിലെ യുവജനങ്ങളുടെ കഠിനാധ്വാനത്തിനും, ആത്മവിശ്വാസത്തിനും, ഐക്യത്തിനും ലഭിച്ചതാണു ഈ ചരിത്ര വിജയം.




