ഷിജിൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ROSARIUM 2K26 -12 മണിക്കൂർ നീണ്ടുനിന്ന അഖണ്ഡ ജപമാല യജ്ഞം സംഘടിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച കെ.സി.വൈ.എം. കണ്ണറവിള യൂണിറ്റിന്റെ ആതിഥേയത്വത്തിൽ കണ്ണറവിള പരിശുദ്ധാത്മ പള്ളിയിൽവച്ച് ജപമാല നടത്തപ്പെട്ടു.
പരിശുദ്ധ ലിയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനമുൾക്കൊണ്ട് ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിക്കുന്നതിനുമായാണ് ജപമാല പ്രാർത്ഥന നടത്തിയത്. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പ്രാർത്ഥനയിൽ പങ്ക്ചേർന്നു. ഓരോ യൂണിറ്റിനും പ്രത്യേകം സമയം ക്രമീകരിച്ച് നൽകിയാണ് അഖണ്ഡ ജപമാല യജ്ഞം സംഘടിപ്പിച്ചത്.
ഫൊറോന ഡയറക്ടർ, സിസ്റ്റർ ആനിമേറ്റർ, കണ്ണറവിള യൂണിറ്റ് ഡയറക്ടർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.



