ആണ്ടുവട്ടം പതിനെട്ടാം വാരം ബുധൻ വചനവായന
ഓഗസ്റ്റ് 05 ബുധൻ ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നു് (എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്) കർത്താവ് അരുൾചെയ്യുന്നു. അന്ന് ഞാൻ എല്ലാ ഇസ്രായേൽ ഭവനങ്ങളുടെയും ദൈവമായിരിക്കും; അവർ എന്റെ ജനവുമായിരിക്കും. കർത്താവ് അരുൾചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയിൽ കൃപകണ്ടെത്തി. ഇസ്രായേൽ വിശ്രമം കണ്ടെത്താൻ പോവുകയാണ്. വിദൂരത്തിൽനിന്നു കർത്താവ് അവനു പ്രത്യക്ഷനായി അരുൾചെയ്തു. എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും. കന്യകയായ ഇസ്രായേലേ, നിന്നെ ഞാൻ വീണ്ടും പണിതുയർത്തും; നീ വീണ്ടും തപ്പുകൾ […]







