ആണ്ടുവട്ടം പത്തൊമ്പതാം വാരം ചൊവ്വ വചനവായന
ഓഗസ്റ്റ് 11 ചൊവ്വ ഒന്നാം വായന എസെക്കിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽനിന്നു് (ഞാൻ അതു ഭക്ഷിച്ചു; എന്റെ നാവിന് അത് തേൻപോലെ മാധുര്യമുള്ളതായിരുന്നു) കർത്താവ് അരുൾചെയ്യുന്നു: മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്നതു കേൾക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാൻ നിനക്കു തരുന്നത് വായ്തുറന്ന് ഭക്ഷിക്കുക. ഞാൻ നോക്കി. അതാ, നീട്ടിയ ഒരു കരവും അതിൽ ഒരു ലേഖനച്ചൂരുളും. അവൻ അത് എന്റെ മുമ്പിൽ വിടർത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതിൽ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും […]











