Parish

മോൺ. മാനുവൽ അൻപുടയാൻ അനുസ്മരണം സംഘടിപ്പിച്ചു.

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ പ്രഥമ തദ്ദേശീയ വൈദീകനായ മോൺ. മാനുവൽ അൻപുടയാൻ്റെ 36-ാം അനുസ്മരണം സംഘടിപ്പിച്ചു. നവംബർ 10 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടന്ന അനുസ്മരണ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് മുഖ്യകാർമികനാവുകയും ഡോ. ഗ്രിഗറി ആർ.ബി വചന സന്ദേശം നൽകുകയും ചെയ്തു.

ഫാ. രാജു ക്രിസ്തുദാസ്, ഫാ. ജെറോം, ഫാ. അലോഷ്യസ് സത്യനേശൻ, ഫാ. ഷെറിൻ ഡി, ഫാ. സോണി പനയ്ക്കൽ, ഫാ. കിരൺ രാജ് ഡി.പി., ഇടവക വികാരി ഫാ. ജോയി സാബു വൈ., ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR എന്നിവർ സഹകാർമികരായി. ബ്രദർ അഭിലാഷ്, ഡീക്കൻ പ്രശാന്ത് എന്നിവർ സന്നിഹിതരായിരുന്നു.

മാനുവൽ അൻപുടയാൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൻപുടയാൻ ക്വിസ് മത്സര വിജയികൾക്ക് മെമെൻ്റോയും ക്യാഷ് അവാർഡും നൽകി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരിശുദ്ധ വേളാങ്കണ്ണി മാതാ ബിസിസി യൂണിറ്റിലെ സോണി വിൽഫ്രഡും , നന്ദിത എസ് മനോജും പിതാവിൽ നിന്നും എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി . കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായവും വിതരണവും നടന്നു. സ്നേഹവിരുന്നൊട് കൂടെ അനുസ്മരണ ദിനത്തിന് സമാപനമായി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.