പരിശുദ്ധ കന്യക മറിയത്തിന്റെ രാജ്ഞിത്വം (സ്മരണ) വചനവായന
ഓഗസ്റ്റ് 22 ശനി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു) അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുൻപിൽ ആഹ്ളാദിക്കുന്നു. അവൻ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മർദകന്റെ വടിയും മിദിയാൻെ നാളിലെന്നപോലെ അങ്ങ് തകർത്തുകളഞ്ഞിരിക്കുന്നു. അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ […]











