ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നവ മാധ്യമ സെമിനാർ നടത്തി. ഓഗസ്റ്റ് 16 ഞായറാഴ്ച നടന്ന സെമിനാറിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു.
സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മതബോധന Hm പി. അനീഷ്, വിദ്യാഭ്യാസ സെക്രട്ടറി ആർ. ആദർശ് രാജ്, പിറ്റിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Al സാധ്യതകൾ പരിമിതികൾ എന്ന വിഷയത്തെ കുറിച്ച് ജേണലിസ്റ്റ് വചൻ കെ. സ്‌റ്റീഫൻ ക്ലാസ് നയിച്ചു. മതബോധനം, വിദ്യാഭ്യാസം, നിഡ്സ് സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ മീഡിയ മിനിസ്ട്രി ഭാരവാഹിക്കളായ പി.ജെ. ജപരാജ്, അജേഷ് എം.വി., അഖിൽ എസ്.റ്റി., സിബിൻ.എസ്., അരേഷ് വി.ഐ, രമ്യ സുബാഷ്, ഡോ. ഡെയ്സിൻ, എ.ആർ. ജോസ് എന്നിവർ നേതൃത്വം നല്കി.
മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ് സ്വാഗതവും അദ്ധ്യാപക സെക്രട്ടറി ഡോ. ഡെയ്സിൻ നന്ദിയും അർപ്പിച്ചു. തുടർന്ന് പി റ്റി എ യുടെ നേതൃത്വത്തിൽ ചായ സാൽക്കാരവും ഉണ്ടായിരുന്നു.




