Parish

ഫാത്തിമ മാതാ കുരിശടി തിരുനാൾ ആഘോഷിച്ചു.

അനീഷ് ആനപ്പാറ: ആനപ്പാറ ഇടവകയിൽ ഫാത്തിമ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ കുരിശടിയുടെ തിരുനാൾ ആഘോഷിച്ചു. മെയ് 14 ബുധനാഴ്ച വൈകുന്നേരം ജപമാലയോടു കൂടി ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി. സഹവികാരി ഫാ. അരുൺ പി. ജിത്ത് സഹകാർമികനും കുരിശുമല ഇടവക വികാരി ഫാ.അരുൺ കുമാർ വചന സന്ദേശവും നൽകി. ബ്രദർ സലിൻ സന്നിഹിതനായിരുന്നു. കുരിശടി തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്‌ ചേർന്ന ഇടവക ജനങ്ങൾ സ്നേഹവിരുന്നിൽ പങ്കെടുത്താണു‌ ഭാവനങ്ങളിലേക്ക് മടങ്ങിയത്‌.

Word of God

പെസഹകാലം ഏഴാം വാരം : ബുധൻ വചനവായന

മെയ് 20 ബുധൻ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (നിങ്ങളെ ഞാൻ കർത്താവിനും അവിടത്തെ കൃപയുടെ വചനത്തിനും ഭരമേല്പിക്കുന്നു) അക്കാലത്ത്, പൗലോസ് എഫേസോസുസഭയിലെ പ്രമാണികളോടു പറഞ്ഞു: നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. കർത്താവ് സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ പരിശുദ്‌ധാത്‌മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങൾ. എന്റെ വേർപാടിനുശേഷം ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകർഷിച്ച് തങ്ങളുടെ പിന്നാലേ കൊണ്ടുപോകാൻവേണ്ടി സത്യം വളച്ചൊടിച്ചു പ്രസംഗിക്കുന്നവർ […]

Kerala

കെ.ആർ.എൽ.സി.സി. രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കേരള റീജ്യണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. മെയ് 17 ഞായർ രാവിലെ 9.30-ന് കെ.ആർ.എൽ.സി.സി. പ്രസിഡന്റും വൈസ്പ്രസിഡന്റും ചേർന്ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. രജതജൂബിലി ആഘോഷങ്ങൾ ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റെണി മുല്ലശ്ശേരി ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ […]

Word of God

പെസഹകാലം ഏഴാം വാരം : ചൊവ്വ വചനവായന

മെയ് 19 ചൊവ്വ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (എൻ്റെ ഓട്ടം പൂർത്തിയാക്കണമെന്നും ദൈവത്തിൻ്റെ ക്യപയുടെ സുവിശേഷത്തിനു സാക്ഷ്യംനല്കാൻ കർത്താവായ യേശുവിൽനിന്ന് ഞാൻ സ്വീകരിച്ചിട്ടുള്ള ദൗത്യം നിർവഹിക്കണമെന്നും മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.) അക്കാലത്ത്, മിലേത്തോസിൽനിന്ന് അവൻ എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠൻമാരെ വരുത്തി. അവർ വന്നപ്പോൾ അവൻ പറഞ്ഞു: ഞാൻ ഏഷ്യയിൽ കാലുകുത്തിയ ദിവസംമുതൽ, എല്ലാ സമയവും നിങ്ങളുടെ മധ്യത്തിൽ എങ്ങനെ ജീവിച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. പൂർണ വിനയത്തോടും കണ്ണുനീരോടും യഹൂദൻമാരുടെ ഗൂഢാലോചനയാൽ എനിക്കുണ്ടായ പരീക്‌ഷണങ്ങളോടുംകൂടെ ഞാൻ […]

Word of God

പെസഹകാലം ഏഴാം വാരം : തിങ്കൾ വചനവായന

മെയ് 18 തിങ്കൾ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (നിങ്ങൾ വിശ്വാസികളായപ്പോൾ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ?) അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോൾ പൗലോസ് ഉൾനാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവൻ ഏതാനും ശിഷ്യരെ കണ്ടു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ വിശ്വാസികളായപ്പോൾ പരിശുദ്‌ധാത്‌മാവിനെ സ്വീകരിച്ചുവോ? അവർ പറഞ്ഞു: ഇല്ല. പരിശുദ്ധാത്‌മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുപോലുമില്ല. അവൻ ചോദിച്ചു: എങ്കിൽപ്പിന്നെ, നിങ്ങൾ ഏതു സ്നാനമാണു സ്വീകരിച്ചത്? അവർ പറഞ്ഞു: യോഹന്നാൻ്റെ സ്‌നാനം. അപ്പോൾ പൗലോസ് പറഞ്ഞു: യോഹന്നാൻ തനിക്കു പിന്നാലേ വരുന്നവനിൽ, […]

Word of God

കർത്താവിന്റെ സ്വർഗാരോഹണതിരുനാൾ വചനവായന

മെയ് 17 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവർ നോക്കിനില്ക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു) അല്ലയോ തെയോഫിലോസ്, യേശു, താൻ തിരഞ്ഞെടുത്ത അപ്പസ്തോലൻമാർക്ക് പരിശുദ്‌ധാത്‌മാവുവഴി കല്‌പനനല്കിയശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയുംചെയ്‌ത എല്ലാകാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്‌ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ. പീഡാനുഭവത്തിനുശേഷം നാല്‌പതുദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്‌ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്ക് വേണ്ടത്ര തെളിവുകൾ നല്കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്‌ഷപ്പെട്ടു. അവൻ അവരോടൊപ്പം ഭക്‌ഷണത്തിനിരിക്കുമ്പോൾ കല്‌പിച്ചു: നിങ്ങൾ ജറുസലേം വിട്ടുപോകരുത്. എന്നിൽനിന്നു നിങ്ങൾ കേട്ട […]

Kerala

കെ.ആർ.എൽ.സി.സി. രജത ജൂബിലി ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെആർഎൽസിസിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് നാളെ കോഴിക്കോട്ട് തുടക്കമാകും. കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളെജിൽ നടക്കുന്ന ഉദ്ഘാടന പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കും. 2027 മെയ് 24-നായിരിക്കും രജതജൂബിലി സമാപനം. മെയ്‌ 17 രാവിലെ 9.30-ന് റൈറ്റ്‌ റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ ആമുഖസന്ദേശത്തോടെ ആരംഭിക്കുന്ന രജതജൂബിലി ആഘോഷത്തിൽ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. തുടർന്ന് ‘ഏകോപനം – പങ്കാളിത്തം – ശാക്തീകരണം: കെആർഎൽസിസിയുടെ […]

Parish

വിതുര ദൈവ പരിപാലന പള്ളിയിൽ 98 -ാം മത് തിരുനാളിന് തുടക്കമായി

ജോയി സി. വിതുര: വിതുര ദൈവ പരിപാലനയുടെ പള്ളിയിൽ 98 -ാം മത് തിരുനാളിന് തുടക്കമായി. മെയ് 13 ബുധനാഴ്ച ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. റിനോയ് കാട്ടിപ്പാറമ്പിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ സമൂഹ ദിവ്യബലിക്ക് ചുള്ളിമാനൂർ ഫെറോന വികാരി റവ.ഡോ.ബിനു റ്റി. മുഖ്യകർമ്മികനായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുടുംബ നവീകരണം ധ്യാനത്തിന് ഫാ. ഹെൻസിലിൻ ഒ. സി. ഡി. നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ മോൺ. റൂഫസ് പയസ് […]

Word of God

പെസഹാ കാലം ആറാം വാരം : ശനി വചനവായന

മെയ് 16 ശനി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അപ്പോളോസ് വിശുദ്ധഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ക്രിസ്ത യേശു തന്നെയാണെന്ന് തെളിയിച്ചു.) അന്ത്യോക്യായിൽ കുറെക്കാലം ചെലവഴിച്ചതിനുശേഷം അവൻ യാത്രപുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എല്ലാ ശിഷ്യർക്കും ശക്‌തിപകർന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്സാൺഡ്രിയാക്കാരനായ ഒരു യഹൂദൻ എഫേസോസിൽ വന്നു. അവൻ വാഗ്‌മിയും വിശുദ്‌ധലിഖിതങ്ങളിൽ അവഗാഹം നേടിയവനുമായിരുന്നു. കർത്താവിൻ്റെ മാർഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവന് യോഹന്നാന്റെ ജ്‌ഞാനസ്നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ ആത്‌മാവിൽ […]

Word of God

പെസഹകാലം ആറാം വാരം : വെളളി വചനവായന

മെയ് 15 വെള്ളി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ഈ നഗരത്തിൽ എനിക്ക് ഏറെ ആളുകളുണ്ട്) രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്‌ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാൽ, ഞാൻ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തിൽ എനിക്ക് ഏറെ ആളുകളുണ്ട്. പൗലോസ് അവരുടെയിടയിൽ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വർഷവും ആറു മാസവും താമസിച്ചു. ഗാല്ലിയോ അക്കായിയായിൽ ഉപസ്ഥാനപതിയായിരിക്കുമ്പോൾ, യഹുദർ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവർ അവനെ ന്യായാസനത്തിനു മുമ്പിൽ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.