Word of God

ആണ്ടുവട്ടം എട്ടാം വാരം വ്യാഴം വചനവായന

മെയ് 28 വ്യാഴം ഒന്നാം വായന വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്) സഹോദരരേ, രക്ഷയിലേക്കു വളർന്നുവരേണ്ടതിന് നിങ്ങൾ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിൻ. കർത്താവ് നല്ലവനാണെന്നു നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. അതിനാൽ, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യർ തിരസ്‌കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവൻ. നിങ്ങൾ സജീവശിലകൾകൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയർത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളർപ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും […]

Parish

കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചു. പെന്തക്കോസ്ത തിരുനാൾ ദിനമായ മെയ് 24 ഞായറാഴ്ച രാവിലെ 8 ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ അർപ്പിച്ച ആഘോഷമായ ദിവ്യബലിയെ തുടർന്ന് 8 കുഞ്ഞുങ്ങൾക്ക് ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ആദ്യാക്ഷരം പകർന്ന് നല്കി. വിദ്യാഭ്യാസ ദിനമായി ആഘോഷിച്ച അന്നേദിവസം ദിവ്യബലിയ്ക്ക് വിദ്യാഭ്യാസ ശ്രുശ്രൂഷ സമിതി അംഗങ്ങളും ആദ്യാക്ഷരം എഴുതുന്ന കുഞ്ഞുങ്ങളും മാതാപിതാക്കളും […]

Diocese Ministry

നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ദിനാഘോഷം സംഘടിപ്പിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ദിനാഘോഷം സംഘടിപ്പിച്ചു. മെയ് 23 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ദിനാഘോഷം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡി. സെൽവരാജൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിദ്യാദ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, മീഡിയ മിനിസ്ട്രി ഡയറക്ടർ ഡോ. ജസ്റ്റിൻ ഡൊമനിക്, വിദ്യാദ്യാസ ശുശ്രൂഷ സമിതി […]

Word of God

ആണ്ടുവട്ടം എട്ടാം വരം ബുധൻ വചനവായന

മെയ് 27 ബുധൻ ഒന്നാം വായന വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്തുവിൻ്റെ അമൂല്യ രക്തംകൊണ്ടത്രേ) സഹോദരരേ, പിതാക്കൻമാരിൽനിന്നു നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്ന് നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്‌തം കൊണ്ടത്രേ. അവനാകട്ടെ, ലോകസംസ്‌ഥാപനത്തിനുമുൻപു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങൾക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്. അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്ത […]

Parish

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. മെയ് 24 ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ മുഖ്യകാർമികനും ഇടവക വികാരി ഫാ.ജോയി സാബു വൈ, സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR, ഇടവകാംഗം ഫാ.ഡയനീഷ്യസ് R B എന്നിവർ സഹകാർമികരായി. രണ്ട് മാസത്തെ പരിശീലനത്തിനൊടുവിൽ ഇടവകയിലെ 15 കുരുന്നുകളാണ് യേശുവിനെ ആദ്യമായി സ്വീകരിച്ചത്. ആദ്യ കുർബാന സ്വീകരിക്കുന്ന […]

Uncategorized

ആണ്ടുവട്ടം എട്ടാം വരം ചൊവ്വ വചനവായന

മെയ് 26 ചൊവ്വ ഒന്നാം വായന വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്‌തു) സഹോദരരേ, നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്‌തു. ക്രിസ്‌തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്ത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുൻ കൂട്ടി പ്രവചിച്ചു. അവരാകട്ടെ, അത് എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു. അവർ തങ്ങളെത്തന്നെയല്ല നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവർക്കു വെളിപ്പെട്ടിരുന്നു. […]

Word of God

പരിശുദ്ധ കന്യകമറിയം തിരുനാൾ വചന വായന

മെയ് 25 തിങ്കൾ ഒന്നാം വായന ഉത്പത്തിപ്പുസ്‌തകത്തിൽനിന്ന് (നിൻ്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും) അക്കാലത്ത്, ദൈവം ആദത്തെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവൻ മറുപടി പറഞ്ഞു: തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു. ഞാൻ നഗ്നനായതുകൊണ്ട് ഭയന്ന് ഒളിച്ചതാണ്. അവിടന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാൻ കല്‌പിച്ച വ്യക്‌ഷത്തിന്റെ പഴം നീ തിന്നോ? അവൻ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആമരത്തിൻെറ പഴം […]

Word of God

പെന്തക്കൊസ്താതിരുനാൾ (അമ്പതാം തിരുനാൾ) വചനവായന

മെയ് 24 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു.അവർ വിവിധഭാഷകളിൽ സംസാരിക്കാൻ തുടങ്ങി) പന്തക്കൊസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്ജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നില്ക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ആകാശത്തിൻ കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്ത‌രായ യഹൂദർ ജറുസലേമിൽ ഉണ്ടായിരുന്നു. ആരവമുണ്ടായപ്പോൾ ജനം […]

Parish

മാലാഖ- കുട്ടികളുടെ സംയുക്ത വാർഷികം സംഘടിപ്പിച്ചു

അനീഷ് ആനപ്പാറ: ആനപ്പാറ ഇടവകയിൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ സംയുക്തവാർഷികം ‘മാലാഖ’ സംഘടിപ്പിച്ചു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം ദിവ്യബലിയോട് കൂടെ ആരംഭിച്ച വാർഷിക ആഘോഷം ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ ജിനു ജി.റ്റി. അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര രൂപത വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.അരുൺ കുമാർ മുഖ്യ സന്ദേശം നൽകി. സഹവികാരി ഫാ.അരുൺ പി. ജിത്ത്, മദർ സുപ്പീരിയർ റീന തോമസ്, ഫൊറോന […]

Parish

ഫാ.വൽസലൻ ജോസ് ഷഷ്ഠിപൂർത്തിയുടെ നിറവിൽ

സ്വന്തം ലേഖകൻ വലിയവിള: വലിയവിള ഇടവക വികാരി ഫാ.വൽസലൻ ജോസിന്റെ 60-ാം പിറന്നാൾ ആഘോഷിച്ചു. മെയ് 20 ബുധനാഴ്ച വൈകുന്നേരം നടന്ന കൃതജ്ഞതാ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.വൽസലൻ ജോസ് മുഖ്യകാർമികനും സഹവികാരി ഫാ.പ്രശാന്ത് സഹകാർമികനുമായി. കഴിഞ്ഞ രണ്ടു വർഷമായി ഇടവകയുടെ ആധ്യാത്മിക-ഭൗതിക മേഖലകളെ തന്റെ തനതു ശൈലിയിൽ നയിച്ചുകൊണ്ടിരിക്കുന്ന ഇടവക വികാരിയുടെ ജന്മദിനം ഇടവക കുടുംബം ഒന്നായാണ് ആഘോഷിച്ചത്. ഇടവകയിലെ വിവിധ ശുശ്രൂഷ സമിതികൾ അച്ചന് സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.