മാറനല്ലുർ കരുണാലയം കോൺവെന്റിൽ ഗോൾഡൻ ജൂബിലി ആഘോഷം
സ്വന്തം ലേഖകൻ മാറനല്ലുർ: മാറനല്ലുർ കരുണാലയം കോൺവെന്റിലെ 3 സമർപ്പിതരുടെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു. മെയ് 28 വെള്ളിയാഴ്ച മാറനല്ലുർ കരുണാലയം കോൺവെന്റിൽ നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജാൻ പിതാവ് മുഖ്യകാർമികനും മോൺ. ക്രിസ്തുദാസ് തോംസൺ, ഫാ. അനിൽ കുമാർ, ഫാ. വിൻസെന്റ് മാനുവൽ, ഫാ. പ്രദീപ് ആന്റോ, ഫാ. രാജു ക്രിസ്തുദാസ് എന്നിവർ സഹകാർമികരായി. DSS കോൺഗ്രിഗേഷനിൽ സേവനം ചെയുന്ന സിസ്റ്റർ നിള (മാറനല്ലൂർ), സിസ്റ്റർ സുബല (മൈലം) […]











