Word of God

വി.മത്തിയാസ് അപ്പസ്തോലൻ (തിരുനാൾ) വചനവായന

മെയ് 14 വ്യാഴം ഒന്നാം വായന അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന് (മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലൻമാരോടുകൂടെ അവൻ എണ്ണപ്പെടുകയും ചെയ്തു‌) അക്കാലത്ത്, നൂറ്റിയിരുപതോളം സഹോദരർ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു സഹോദരരേ, യേശുവിനെ പിടിക്കാൻ വന്നവർക്കു നേതൃത്വം നല്കിയ യൂദാസിനെക്കുറിച്ച് ദാവീദുവഴി പരിശുദ്ധാത്മാവ് അരുൾചെയ്ത‌ വചനം പൂർത്തിയാകേണ്ടിയിരുന്നു. അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയിൽ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു. അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതിൽ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം […]

Parish

അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു.

ലിനുജോസ് കൊല്ലോട്: കൊല്ലോട് പള്ളിയിൽ 2026-27 അധ്യാന വർഷത്തിൽ സേവനം ചെയുന്ന മതബോധന അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചു. ഇടവക പാരിഷ്ഹാളിൽ നടന്ന പരിശീലന പരിപാടി ഇടവക വികാരി ഫാ.അനീഷ് ആന്റോ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ മതബോധന പ്രക്രിയ എപ്രകാരമായിരിക്കണം, ഒരു അധ്യാപകൻ അതിനായി എങ്ങനെ ഒരുങ്ങണം, പുതുതലമുറയിലേക്ക് വിശ്വാസ കൈമാറ്റം എങ്ങനെ നൽകപ്പെടണം, ഒരു കുഞ്ഞിന്റെ ആധ്യാത്മിക വളർച്ചയിൽ ഒരു മതബോധന അധ്യാപകന്റെ പങ്ക് തുടങ്ങിയ വിഷയങ്ങൾ പഠനവിധേയമായി ലയോള ടീം മാസ്റ്റർ ട്രെയിനർ ശ്രീ ജോബി […]

Parish

മാതൃദിനം ആചരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു. മെയ് 10 ഞായറാഴ്ച രാവിലെ 8 മണിക്ക് നടന്ന ദിവ്യബലിയിൽ ഫാ. അഖിൽ ഇഗ്നേഷ്യസ് മുഖ്യകാർമികനായി. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിൽ ആശംസകൾ അർപ്പിച്ചു. ദിവ്യബലിയെ തുടർന്ന് ബിസിസിക്കളിൽ നിന്ന് തീരെഞ്ഞടുത്ത മുതിർന്ന അമ്മമാരെ മൊമോന്റോ നല്കി ആദരിച്ചു. KLWCA പ്രസിഡന്റ് അനിത.കെ, സെക്ക്രട്ടറി ലത. റ്റി, ഖജാൻജി വിജിത്ര എന്നിവരും KLWCA അംഗങ്ങളും […]

Word of God

പെസഹകാലം ആറാം വാരം : ബുധൻ വചനവായന

മെയ് 13 ബുധൻ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (നിങ്ങൾ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചുതന്നെയാണ് ഞാൻ നിങ്ങളോടു പ്രസംഗിക്കുന്നത്) അക്കാലത്ത്, പൗലോസിന്റെ കൂടെപ്പോയിരുന്നവർ അവനെ ആഥൻസിൽ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്റെ അടുക്കൽ എത്തിച്ചേരണമെന്ന അവന്റെ നിർദേശവുമായി അവർ തിരിച്ചുപോന്നു. അരെയോപ്പാഗസിന്റെ മധ്യത്തിൽ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥൻസ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്‌ഠയുള്ളവരാണു നിങ്ങളെന്ന് ഞാൻ മനസ്‌സിലാക്കുന്നു. ഞാൻ ഇതിലേ കടന്നുപോയപ്പോൾ നിങ്ങളുടെ ആരാധനവസ്‌തുക്കൾ നിരീക്‌ഷിച്ചു. അജ്‌ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം […]

Parish

102 -ാം മത് തേവൻപാറ പള്ളി തിരുനാളിന് തുടക്കമായി

സ്വന്തം ലേഖകൻ തേവൻപാറ: തേവൻപാറ ഫാത്തിമ മാതാപള്ളിയിൽ 102 -ാം മത് തേവൻപാറ ഇടവക തിരുനാളിന് തുടക്കമായി. മെയ് 10 ന് ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ.വിനോദ് ജെയിംസ് പതാക ഉയർത്തി തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ ദിവ്യബലിയിൽ ചുള്ളിമാനൂർ ഫൊറോനാ വികാരി ഡോ.ബിനു റ്റി. മുഖ്യകാർമികനും മൈനർ സെമിനാരി പ്രീഫെക്ട് ഫാ.അനു സി. വചനസന്ദേശവും നൽകി. ആഘോഷകരമായ ദിവ്യബലി, ജീവിത നവീകരണ ധ്യാനം, ബൈബിൾ പാരായണം, കലാവിരുന്ന്, തിരുസ്വരൂപ പ്രദക്ഷണം, സ്നേഹവിരുന്ന് തുടങ്ങിയവ […]

Diocese Ministry

മാതൃദിനാചരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി, അൽമായ ശുശ്രൂഷ, കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ സമിതി എന്നിവർ സംയുക്തമായി മാതൃദിനാഘോഷം സംഘടിപ്പിച്ചു. മെയ് 10 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 02 മണിക്ക് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന മാതൃദിനാഘോഷം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത KLCWA പ്രസിസിഡൻ്റ് ഉഷാരാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, അൽമായ ശുശ്രൂഷ ഡയറക്ടർ […]

Parish

മാതൃദിനാചരണം സംഘടിപ്പിച്ച് ആറയൂർ ഇടവക

സ്വന്തം ലേഖകൻ ആറയൂർ: ആറയൂർ വിശുദ്ധ എലിസബത്ത് പള്ളിയിൽ മാതൃദിനാചരണം സംഘടിപ്പിച്ചു. മെയ് 10 ഞായറാഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം യൂദിത്ത് നവോമി കൂട്ടായ്മയിലെ അമ്മമാരെ ഇടവക സഹവികാരി ഫാ. ജോബിൻ പോൾ ആദരിച്ചു. ഇടവകയിലെ KLCWA, അല്മായ ശുശ്രൂഷയുടെയും നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.

Forane

ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന് സമാപനമായി

സ്വന്തം ലേഖകൻ കട്ടക്കോട്: കട്ടക്കോട് ഫെറോനയിൽ നടന്ന് വന്ന ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഒരു വർഷത്തെ പരിശീലന പരിപാടിയ്ക്ക് സമാപനമായി. മെയ് 9 ശനിയാഴ്ച കൊല്ലോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ട്രെയിനിങ്ങിന്റെ ഫൈനൽ സെക്ഷനും സമാപന സമ്മേളനവും നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ഉദ്ഘാടനം ചെയ്തു. കട്ടക്കോട് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. ജസ്റ്റിൻ ഡോമിനിക് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയോള ടീം മാസ്റ്റർ ട്രെയിനർ ശ്രീ.ജോബി എ.പി., […]

Parish

മാതൃദിനം ആഘോഷിച്ച് പേയാട് ഇടവക

ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ KLCWA അംഗങ്ങളുടെ നേതൃത്വത്തിൽ മാതൃദിനം ആചരിച്ചു. മെയ് 10 ഞായറാഴ്ച ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക്‌ മുഖ്യകാർമികനായി. അമ്മമാർ ദൈവസ്നേഹത്തിന്റെ വാഹകരാകണമെന്ന് അച്ചൻ ആമുഖ സന്ദേശത്തിൽ പറഞ്ഞു. ദിവ്യബലിയെ തുടർന്ന് ഇടവകയിലെ അമ്മമാർക്കായി ചിത്രരചന, കവിത രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ദിനാചരണത്തിന്റെ ഭാഗമായി മതബോധന വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം നൽകുകയും ചെയ്തു.

Parish

മാതൃദിനം ആചരിച്ച് മാതാനഗർ ഇടവക

ഷൈനി മാതാനഗർ: നെയ്യാറ്റിൻകര രൂപതയിൽ മാതാനഗർ പരിശുദ്ധ വേളാങ്കണ്ണി മാതാ പള്ളിയിൽ മാതൃദിനം ആചരിച്ചു. മെയ് 10 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ ജോയി സാബു വൈ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇടവകയിലെ 70 വയസ്സിന് മുകളിൽ പ്രായമുള്ള 4 അമ്മമാരെ സന്ദർശിച്ച് പ്രാർത്ഥിക്കുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും സ്നേഹസമ്മാനമായി വസ്ത്രവും നൽകികൊണ്ടാണ് മാതൃദിനാചരണം നടത്തിയത്. ഇടവകയിലെ KLCWA, കുടുംബ പ്രേഷിത ശുശ്രൂഷ സമിതി, സാമൂഹിക ശുശ്രൂഷ സമിതി എന്നെ സമിതികൾ സംയുക്തമായാണ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.