ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചു. പെന്തക്കോസ്ത തിരുനാൾ ദിനമായ മെയ് 24 ഞായറാഴ്ച രാവിലെ 8 ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ അർപ്പിച്ച ആഘോഷമായ ദിവ്യബലിയെ തുടർന്ന് 8 കുഞ്ഞുങ്ങൾക്ക് ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ആദ്യാക്ഷരം പകർന്ന് നല്കി.
വിദ്യാഭ്യാസ ദിനമായി ആഘോഷിച്ച അന്നേദിവസം ദിവ്യബലിയ്ക്ക് വിദ്യാഭ്യാസ ശ്രുശ്രൂഷ സമിതി അംഗങ്ങളും ആദ്യാക്ഷരം എഴുതുന്ന കുഞ്ഞുങ്ങളും മാതാപിതാക്കളും നേതൃത്വം നല്കി. കുഞ്ഞുങ്ങൾക്ക് മധുരവും ചിത്രരചന പുസ്തകവും സമ്മാനമായി നല്കി.
സിസ്റ്റർ ശാന്തി, ഉപദേശി ജഡ്സൻ മനോഹരൻ, വിദ്യാഭ്യാസ ശ്രുശ്രൂഷ സെക്രട്ടറി ആർ.എഫ്. ആദർശ് രാജ് എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നല്കി.



