Parish

പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോൺ. ക്രിസ്തുദാസ് തോംസന് ആദരവ് നൽകി

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസന് ആദരവ് നൽകി. മെയ് 24 ഞായർ രാവിലെ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകാംഗം ഫാ. ഡയനീഷ്യസ് R B പൊന്നാട അണിയിച്ച് ആദരിച്ചു.

ഇടവക വികാരി ഫാ. ജോയി സാബു വൈ, സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR, ബിസിസി കോർഡിനേറ്റർ ശ്രീ.ജോർജ് എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ.സുരേഷ് എൽ.ബി. ഇടവകയുടെ സ്നേഹസമ്മാനം കൈമാറി.

ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് മുഖ്യകാർമികനായി എത്തിയ അദ്ദേഹം അർത്ഥസംപുഷ്ടമായ വചനസന്ദേശം നൽകുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.