ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 12 വചനവായന
ഫെബ്രുവരി 12 വ്യാഴം ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (എൻെറ ഉടമ്പടിയും ഞാൻ നല്‌കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, ഞാൻ രാജ്യം നിന്നിൽനിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‌കും.) സോളമനു വാർധക്യമായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയം അന്യദേവൻമാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കർത്താവിനോടു വിശ്വസ്‌തനായിരുന്നപോലെ അവൻ അവിടത്തോടു പരിപൂർണവിശ്വസ്‌തത പാലിച്ചില്ല. സോളമൻ സീദോന്യരുടെ ദേവിയായ അസ്‌താർത്തെയെയും അമ്മോന്യരുടെ മ്ളേച്‌ഛവിഗ്രഹമായ മിൽക്കോമിനെയും ആരാധിച്ചു. അങ്ങനെ അവൻ കർത്താവിൻ്റെ മുൻപിൽ അനിഷ്‌ടം പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ […]











