Word of God

തപസ്സുകാലം രണ്ടാം വാരം മാർച്ച് 04 വചന വായന

മാർച്ച് 04 ബുധൻ ഒന്നാം വായന ജറെമിയാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (വരുവിൻ, നമുക്ക് ജറെമിയായ്ക്കെതിരേ ഗൂഢാലോചന നടത്താം) അക്കാലത്ത് ജനങ്ങൾ പറഞ്ഞു: വരുവിൻ, നമുക്ക് ജറെമിയായ്ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാൽ, പുരോഹിതനിൽനിന്ന് നിയമോപദേശവും ജ്ഞാനിയിൽ നിന്ന് ആലോചനയും പ്രവാചകനിൽനിന്ന് വചനവും നശിച്ചുപോവുകയില്ല. വരുവിൻ, നമുക്ക് അവനെ നാവുകൊണ്ടു തകർക്കാം; അവന്റെ വാക്കുകൾക്കു ചെവികൊടുക്കുകയും വേണ്ടാ. കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ. എന്റെ ശത്രുക്കൾ പറയുന്നതു ശ്രദ്‌ധിക്കണമേ. നൻമയ്ക്കു പ്രതിഫലം തിൻമയോ? അവർ എന്റെ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. […]

Parish

പരീക്ഷാർഥികൾക്ക് ഉത്തരീയവും പേനയും നൽകി കട്ടയ്ക്കോട് ഇടവക

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പരീക്ഷാർഥികൾക്ക് പ്രാർത്ഥിച്ച ഉത്തരീയവും പേനയും നൽകി. മാർച്ച് 01 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR പത്താം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികളുടെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ച ശേഷമാണ് ഉത്തരീയവും പേനയും കൈമാറിയത്. ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ക്രമീകരണ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിലും പ്രാർത്ഥനയിലും 75-ലധികം വിദ്യാർഥികൾ പങ്കെടുത്തു. ഇടവക വികാരി ഫാ.ജോയ് സാബു […]

Parish

BCC പ്രതിനിധികൾക്ക് ക്ലാസും പദ്ധതി രൂപീകരണവും നടന്നു

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ ബി.സി.സി. പ്രതിനിധികൾക്കുവേണ്ടിയുള്ള ക്ലാസും പ്ലാൻ ആൻഡ് ബഡ്ജറ്റ് രൂപീകരണവും നടന്നു. മാർച്ച് 01 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച പദ്ധതി രൂപീകരണത്തിന് കട്ടയ്ക്കോട് ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ ജോയ് സാബു വൈ. നേതൃത്വം നൽകി. കട്ടയ്ക്കോട് ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന്, ഫാ.ജോയ് സാബുവും നെയ്യാറ്റിൻകര രൂപത മാധ്യമ ശുശ്രൂഷ ഡയറക്ടറും പേയാട് […]

Word of God

തപസ്സുകാലം രണ്ടാം വാരം മാർച്ച് 03 വചന വായന

മാർച്ച് 03 ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ നീതി അന്വേഷിക്കുവിൻ) സോദോമിൻ്റെ അധിപതികളേ, കർത്താവിൻ്റെ വചനം ശ്രവിക്കുവിൻ. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങൾ ശ്രദ്‌ധിക്കുവിൻ. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നിങ്ങളുടെ ദുഷ്‌കർമങ്ങൾ എൻെറ സന്നിധിയിൽ നിന്നു നീക്കിക്കളയുവിൻ. നിങ്ങളുടെ അകൃത്യങ്ങൾ അവസാനിപ്പിക്കുവിൻ. നൻമ പ്രവർത്തിക്കാൻ ശീലിക്കുവിൻ. നീതി അന്വേഷിക്കുവിൻ. മർദനം അവസാനിപ്പിക്കുവിൻ. അനാഥരോടു നീതി ചെയ്യുവിൻ. വിധവകൾക്കുവേണ്ടി വാദിക്കുവിൻ. കർത്താവ് അരുൾചെയ്യുന്നു: വരുവിൻ, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും […]

Vatican

നോമ്പുകാലം, ജ്ഞാനസ്നാനത്തിന്റെ കൃപ തിരിച്ചറിയുവാനുള്ള സമയമാണെന്ന് ലെയോ പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: നോമ്പുകാലം, ജ്ഞാനസ്നാനത്തിന്റെ കൃപ തിരിച്ചറിയുവാനുള്ള സമയമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 20 ഞായറാഴ്ച്ച, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി റോമിലെ പ്രധാന റെയിൽവേ നിലയത്തിന് സമീപമുള്ള കാസ്ത്രോ പ്രെത്തോറിയോ തിരുഹൃദയ ഇടവക ബസിലിക്കയിൽ വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ബലിയർപ്പണം നടത്തുകയുമായിരുന്നു പാപ്പാ. നാം സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ മഹത്വം മനസിലാക്കുന്നതിനും യേശുവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നവീകരിക്കപ്പെട്ട സൃഷ്ടികളായി ജീവിക്കുന്നതിനുമുള്ള അവസരമാണ് നോമ്പുകാലമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പുതിയ […]

Word of God

തപസ്സുകാലം രണ്ടാം വാരം മാർച്ച് 02 വചന വായന

മാർച്ച് 02 തിങ്കൾ ഒന്നാം വായന ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞങ്ങൾ അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വർത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു) കർത്താവേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ കല്‌പനകൾ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങൾ അങ്ങയുടെ കല്‌പനകളിലും ചട്ടങ്ങളിലും നിന്നകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ട‌തയോടെ വർത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്‌തു. ഞങ്ങളുടെ രാജാക്കൻമാരോടും പ്രഭുക്കൻമാരോടും പിതാക്കൻമാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തിൽ സംസാരിച്ച […]

Word of God

തപസ്സുകാലം രണ്ടാം ഞായർ മാർച്ച് 01 വചന വായന

മാർച്ച് 01 ഞായർ ഒന്നാം വായന ഉത്പത്തി പുസ്തകത്തിൽനിന്ന് (ദൈവജനത്തിന്റെ പിതാവായ അബ്രാമിൻ്റെ വിളി) അക്കാലത്ത്, കർത്താവ് അബ്രാമിനോട് അരുൾചെയ്‌തു: നിൻെറ ദേശത്തെയും ബന്‌ധുക്കളെയും പിത്യഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിൻെറ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കർത്താവു കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. കർത്താവിന്റെ […]

Word of God

തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 28 വചനവായന

ഫെബ്രുവരി 28 ശനി ഒന്നാം വായന നിയമാവർത്തനപ്പുസ്‌തകത്തിൽനിന്ന് (നിന്റെ ദൈവമായ കർത്താവിന് നീ ഒരു വിശുദ്ധജനമായിരിക്കും) അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഈ ചട്ടങ്ങളും വിധികളും ആചരിക്കാൻ ഈ ദിവസം നിന്റെ ദൈവമായ കർത്താവു നിന്നോടു കല്പ്‌പിക്കുന്നു. നീ അവയെ പൂർണഹൃദയത്തോടും പൂർണാത്‌മാവോടും കൂടെ ശ്രദ്‌ധാപൂർവം കാത്തു പാലിക്കണം. കർത്താവാണ് നിൻ്റെ ദൈവമെന്നും നീ അവിടത്തെ മാർഗത്തിലൂടെ ചരിക്കുകയും അവിടത്തെ ചട്ടങ്ങളും കല്പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു. […]

Word of God

തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 27 വചനവായന

ഫെബ്രുവരി 27 വെള്ളി ഒന്നാം വായന എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ദുഷ്ടന്റെ മരണത്തിൽ എനിക്കു സന്തോഷമുണ്ടോ? അവൻ ദുർമാർഗത്തിൽ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ. എന്റെ ആഗ്രഹം?) ദൈവമായ കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ദുഷ്ടൻ താൻ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്പനകൾ അനുസരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്‌താൽ അവൻ തീർച്ചയായും ജീവിക്കും; മരിക്കുകയില്ല. അവൻ ചെയ്‌തിട്ടുള്ള അതിക്രമങ്ങൾ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവൻ പ്രവർത്തിച്ചിട്ടുള്ള നീതിയെപ്രതി അവൻ ജീവിക്കും. ദൈവമായ കർത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ […]

Word of God

തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 26 വചനവായന

ഫെബ്രുവരി 26 വ്യാഴം ഒന്നാം വായന എസ്തേറിന്റെ പുസ്‌തകത്തിൽനിന്ന് (കർത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ!) അക്കാലത്ത്, എസ്തേർ രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനനായി കർത്താവിങ്കലേക്ക് ഓടി. അവൾ ഇസ്രായേലിന്റെ ദൈവമായ കർത്താവിനോടു പ്രാർഥിച്ചു: എന്റെ കർത്താവേ, അങ്ങു മാത്രമാണ് ഞങ്ങളുടെ രാജാവ്; അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു. കർത്താവേ, അങ്ങ് സകല ജനതകളിലും നിന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തുവെന്നും, ഞങ്ങളുടെ പിതാക്കന്മാരെ അവരുടെ എല്ലാ പൂർവികന്മാരിലും നിന്ന് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.