പ്രദീപ്
ത്രേസ്യാപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ത്രേസ്യാപുരം നിത്യസഹായ മാതാ പള്ളിയിൽ തിരുനാളിന് തുടക്കമായി. ജൂൺ 19 വെള്ളിയാഴ്ച ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺസൺ പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് സെമിനാരി വൈസ് റെക്ടർ ഫാ. ജിനു റോസ് മുഖ്യകാർമികനായി.
ബൈബിൾ പാരായണം, ജീവിത നവീകരണ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ തിരുനാളിന്റെ പ്രധാന ഭാഗങ്ങളാകും. ജൂൺ 21 മുതൽ നടക്കുന്ന ‘ജീവിത നവീകരണ ധ്യാനം’ നയിക്കുന്നത് വ്വ്‌കഴക്കൂട്ടം അനുഗ്രഹ ഭവൻ ധ്യാനകേന്ദ്ര ടീം അംഗം ഫാ.സജിത്ത് സോളമനാണ്.
ജൂൺ 28 ഞായറാഴ്ച നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിയെ തുടർന്ന് ഇടവക വികാരി കൊടിയിറക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.




