അലീന ജെ.എഫ്
മിത്രനികേതൻ: ലോക പിതൃ ദിനാചാരണത്തോട് അനുബന്ധിച്ച്, രൂപതാ നിർദ്ദേശപ്രകാരം പിതൃദിനാചരണം നടത്തി സെന്റ് മേരീസ് മിത്രനികേതൻ ഇടവക. ജൂൺ 21 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ.സൈമൺ മുഖ്യകാർമികനായി.
തുടർന്ന് 60 വയസിനു മുകളിലുള്ള പിതാക്കന്മാർക്ക് ഇടവകവികാരി ജപമാലയും പനിനീർ പൂക്കളും നൽകുകയും മറ്റ് മുഴുവൻ പിതാക്കന്മാർക്കും പൂക്കൾ നൽകി അനുമോദിച്ചു.




