Parish

പിതൃദിനം ആചരിച്ച് കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: ലോക പിതൃദിനത്തോടനുബന്ധിച്ച് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പിതൃദിനാചരണം നടത്തി. ജൂൺ 21 ഞായറാഴ്ച രാവിലെ 7.30 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.ജോയി സാബു വൈ. മുഖ്യകാർമികനായി. ദിവ്യബലി മദ്ധ്യേ പിതൃദിനത്തിൻ്റെ ആശംസകൾ അറിയിക്കുകയും എല്ലാ പിതാക്കന്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

ദിവ്യബലിയെ തുടർന്ന് ഇടവകയിലെ കുടുംബ പ്രേഷിത ശുശ്രൂഷ സമിതി, സാമൂഹിക ശുശ്രൂഷ സമിതി എന്നിവയുടെ നേതൃത്വത്തിൽ 75 വയസ്സിന് മുകളിൽ പ്രായമുള്ള പിതാക്കന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. പള്ളിയിൽ നടന്ന ആദരവിന് ഇടവക വികാരി നേതൃത്വം നൽകുകയും, ആരോഗ്യപ്രശ്നത്താൽ വീടുകളിൽ കഴിയുന്ന അപ്പന്മാരെ മദർ സുപ്പീരിയർ സിസ്റ്റർ സോഫി തോമസ് വീടുകളിൽ പോയി ആദരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

കുടുംബ പ്രേഷിത ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീമതി. സുധ, സാമൂഹിക ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ.മേരിദാസൻ മറ്റ് സമിതി അംഗങ്ങളായ ശ്രീമതി. ആശാ ശാന്തി, ശ്രീമതി. റീന എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.