റെജിൻ രാജ്
അയിര: അയിര ഇടവകയിൽ വായനാദിനത്തോടനുബന്ധിച്ച് വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച വിശ്വാസ പരിശീലന ക്ലാസ് സമയത്താണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി മത്സരങ്ങൾ നടത്തിയത്.
ബൈബിൾ സാരാംശമുള്ള കഥ പറച്ചിൽ, ബൈബിൾ ബുക്ക് മാർക്ക് (Bookmark) നിർമ്മാണം, വാങ്മയ ചിത്രം തയ്യാറാക്കൽ, ബൈബിൾ ഡ്രിൽ മത്സരം, ബൈബിൾ വായനാമത്സരം, ബൈബിൾ ക്വിസ് മത്സരം, ബൈബിൾ റിലേ മത്സരം തുടങ്ങിയ മത്സര ഇനങ്ങളാണ് വിവിധ വിഭാഗങ്ങളിയായി സംഘടിപ്പിച്ചത്.
വിശ്വാസ പരിശീലന കമ്മീഷൻ ഭാരവാഹികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. വായനാശീലം വളർത്തുന്നതിനൊപ്പം ബൈബിൾ ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ മത്സരങ്ങൾ ഏറെ സഹായകരമായി.




