Parish

വലിയവിള ഇടവകയിൽ ക്രിസ്തുരാജത്വ തിരുനാളിനു തുടക്കമായി.

മീഡിയ മിനിസ്ട്രി, വലിയവിള വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി. ഇടവകാഗം സൈമൺ പീറ്റർ അച്ചന്റെ വിയോഗത്തെ തുടർന്ന് മൂന്നു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം നവംബർ 16 ഞായറാഴ്ചയാണ് തിരുനാൾ തിരുകർമങ്ങൾ ആരംഭിച്ചത്. ബി.സി.സി.കളിൽ നിന്നും യൂണിറ്റ് അംഗങ്ങൾ കത്തിച്ച ജൂബിലി തിരികൾ യൂണിറ്റ് മധ്യസ്ഥരുടെ ഛായ ചിത്രവും വഹിച്ച്‌ പള്ളിയിലെത്തി. തുടർന്ന് ഇടവക വികാരി ഈ വർഷത്തെ തിരുനാൾ കൊടിയേറ്റി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു. തുടർന്ന് നടന്ന ഭക്തി സാന്ദ്രമായ ദിവ്യബലിക്ക് രൂപത […]

Forane

മതബോധന ദിനാഘോഷവും ഫൊറോനാതല വാർഷികവും സംഘടിപ്പിച്ചു

പ്രദീപ് ഉണ്ടൻകോട്: ഉണ്ടൻകോട് ഫൊറോന വിശ്വാസപരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ മതബോധന ദിനാഘോഷവും, ഫൊറോനാ മതബോധന വാർഷികവും സംഘടിപ്പിച്ചു. ഫൊറോന വിശ്വാസപരിശീലന കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സുരേഷ് ബാബു അധ്യക്ഷത വഹിച്ച വാർഷികാഘോഷം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. രൂപത മതബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അരുൺ കുമാർ എസ്. എൽ. മുഖ്യസന്ദേശം നൽകി. യോഗത്തിൽ വച്ച് പൗരോഹിത്യത്തിൻ്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന മോൺ. ക്രിസ്തുദാസ് തോംസനെ ഫെറോനോവികാരി പൊന്നാട […]

Ministry

ശിശുദിനാഘോഷം-2025 സംഘടിപ്പിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ-ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ PTA യുടെയും നഴ്സറി സ്കൂൾ മാനേജറുടെയും സഹകരണത്തോടെ നഴ്സറി സ്കൂളുകളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രൂപതാതല ശിശുദിനാഘോഷത്തിന്റെ ഉദ്‌ഘാടനം നവംബർ 14 വെള്ളിയാഴ്ച രാവിലെ 9. 30 ന് കൊറ്റാമം ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂളിൽ നടന്നു. പിടിഎ പ്രസിഡന്റ് ലീനയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം പാറശാല ഫെറോന വികാരി ഫാ. ഡെന്നിസ് മണ്ണൂർ ഉദ്‌ഘാടനം ചെയ്തു. നഴ്സറി കോ -ഓഡിനേറ്റർ ലളിത, […]

Parish

വി. കാർലോ അക്യൂറ്റിസ് രചന മത്സര വിജയികൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച മാധ്യമ വിശുദ്ധൻ കാർലോ അക്യൂറ്റിസ് രചന മത്സര വിജയികൾക്ക് നവംബർ 09 ഞായറാഴ്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ആദരവ് നല്കി. രൂപത നിർദ്ദേശപ്രകാരം വിശുദ്ധ കാർലോ അക്യൂറ്റിസിനെ പരിജയപ്പെടുത്തനായിട്ടാണ് മത്സരങ്ങൾ നടത്തിയത്. നേഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ്, മുതിർന്നവർ എന്നീ 6 വിഭാഗങ്ങളായി തിരിച്ച് കളറിംഗ്, പെൻസിൽ ഡ്രോയിങ്, ഉപന്യാസം രചനയിൽ […]

Parish

തേവൻപാറ മുൻ കെസിവൈഎം പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിലെ 2000 – 2005 കാലയളവിലെ കെസിവൈഎം പ്രവർത്തകർ ഒരുമിച്ചുകൂടി. 2004ലെ കൊടിമര നിർമ്മാണത്തിന്റെ ഇരുപത്തിയൊന്നാം വാർഷികമായിരുന്നു. “ഫാത്തിമ മാതാവിന്നരികിൽ; ഈ കൊടിമരത്തണലിൽ” എന്നായിരുന്നു സംഗമത്തിന്റെ വിശേഷണം. ആര്യനാട് ഫൊറോ വികാരി ഫാ. ഷൈജു ദാസ്, തേവൻപാറ ഇടവക വികാരി ഫാ. വിനോദ് ജെയിംസ്, സിസ്റ്റർ ട്രീസമ്മ എന്നിവർ പങ്കെടുത്തു. അംഗങ്ങൾ അവരുടെ പൂർവ്വകാല അനുഭവങ്ങൾ പങ്കുവച്ചു. 20 വർഷം മുമ്പ് KCYM സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൊടിമര […]

Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : തിങ്കൾ നവംബർ – 17 വചന വായന

ഒന്നാം വായന മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (1:11-16, 43-45, 54-57, 62-64) (ഇസ്രായേലിന്റെമേൽ അത്യുഗ്രമായ ക്രോധം നിപതിച്ചു) പുത്രനായി അക്കാലത്ത്, അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിൻമയുടെ വേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കുസാമ്രാജ്യം സ്‌ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാംവർഷം, ഭരണമേല്ക്കുന്നതിനുമുൻപ്, അവൻ റോമായിൽ തടവിലായിരു ന്നു. അക്കാലത്ത് നിയമനിഷേധകരായ ചിലർ മുൻപോട്ടുവന്ന് ഇസ്രായേലിൽ അനേകംപേരെ വഴിതെറ്റിക്കുംവിധം പറഞ്ഞു: ചുറ്റുമുള്ള വിജാതീയരുമായി നമുക്ക് ഉടമ്പടി ചെയ്യാം. കാരണം, അവരിൽനിന്നു പിരിഞ്ഞതിൽപ്പിന്നെ വളരെയേറെ അനർഥങ്ങൾ നമുക്കു ഭവിച്ചിരിക്കുന്നു. ഈ നിർദേശം അവർക്ക് ഇഷ്ടപ്പെട്ടു. […]

Forane

ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു

വിശാഖ് വി.സി. വ്ലാത്തങ്കര: വ്ലാത്തങ്കര ഫെറോന ദൈവവിളി കമ്മീഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ച് രൂപതയുടെ നിർദേശമനുസരിച്ച് കുന്നൻവിള ഇടവകയിൽ വച്ച് നടന്ന സെമിനാറിൽ 133 കുട്ടികളും 9 ആനിമേറ്റർമാരും പങ്കെടുത്തു. കുന്നൻവിള ഇടവികാരി ഫാ.ടോണി മാത്യു ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന്, “ദൈവവചനം കുട്ടികൾക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി ഡീക്കൻ രജീഷ്, ടിനാ ദാസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Parish

ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം

ലിനോ ജോസ് കൊല്ലോട്: കൊല്ലോട് ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജിജു അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാ. അനീഷ് ആന്റോ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ലിനോ ജോസ് ആശംസകൾ അർപ്പിച്ചു. കുരുന്നുകൾ നെഹ്റുവിന്റെ വേഷവിധാനത്തിൽ വർണ്ണശബളമായ റാലിയിൽ പങ്കുചേർന്നു. സുപ്രസിദ്ധ മജീഷ്യൻ മാസ്റ്റർ വിപിൻ (ധനുവച്ചപുരം) കുട്ടികൾക്കായി മാജിക് ഷോ പ്രകടനം നടത്തി. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് ക്യാഷ് […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ നവംബർ : 16 വചന വായന

ഒന്നാം വായന മലാക്കി പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (4 : 1 – 28) (നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും) സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടൻമാരും വയ്ക്കോൽ പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാൽ, എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. കർത്താവിൻ്റെ വചനം ദൈവത്തിനു നന്ദി. ✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ പ്രതിവചനസങ്കീർത്തനം (98 : 5-6, 7-8, 9) കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു. […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം : ശനി നവംബർ : 15 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (18 : 14 – 16, 19: 6 – 9) (ചെങ്കടലിന്റെ മധ്യത്തിൽ നിർബാധമായ പാതയുണ്ടാവുകയും അവർ കുതിരകളെപ്പോലെ കുതിച്ചുചാടുകയും ചെയ്തു) സർവത്ര പ്രശാന്തമൂകത വ്യാപിച്ചപ്പോൾ, അർധരാത്രി ആയപ്പോൾ, അങ്ങയുടെ ആജ്‌ഞയുടെ മൂർച്ചയുള്ള ഖഡ്ഗം ധരിച്ച ധീരയോദ്‌ധാവ്, അങ്ങയുടെ സർവശക്തമായ വചനം, സ്വർഗസിംഹാസനത്തിൽനിന്ന് ആ ശാപഗ്രസ്‌തമായ രാജ്യത്തിന്റെ മധ്യേ വന്നു; അവൻ ഭൂമിയിൽ കാലുറപ്പിച്ച് സ്വർഗത്തോളം ഉയർന്നുനിന്ന് എല്ലാറ്റിനെയും മൃത്യുവാൽ നിറച്ചു. അങ്ങയുടെ മക്കളെ ഉപദ്രവമേല്ക്കാതെ പരിരക്‌ഷിക്കാൻ അവിടത്തെ ഇഷ്ടത്തിനു […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.