വിജയനാഥ്
മൈലം: മൈലം ഇറയാംകോട് തിരുകുടുംബ ഇടവകയിൽ വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ സാഹിത്യസമാജം സംഘടിപ്പിച്ചു. ജൂലൈ 19 ഞായറാഴ്ച ഇടവകയിൽ നടന്ന സാഹിത്യസമാജം അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷജിത ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. പ്രദീപ് ആന്റോ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരിയും സംഗീത സംവിധായികയുമായ രജിത ശേഖർ മുഖ്യാതിഥിയായി. മതബോധന HM സന്തോഷ് എസ്. ആർ., സിസ്റ്റർ സുബാല, സ്കൂൾ ലീഡർ ആൽബിൻ വി. സി., സാഹിത്യ സമാജം കൺവീനർ രമ്യ ആർ.എൽ. എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന്, വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടിയും നടന്നു.




