Diocese Ministry

ഡോക്ടേഴ്സ് ഫോറം മീറ്റ് 2026 സംഘടിപ്പിച്ചു

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലെപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലനമദ്യ വിരുദ്ധ കമ്മീഷൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഫോറം മീറ്റ് സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു.

കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോ. റെയ്മണ്ട്, കമ്മീഷൻ സെക്രട്ടറിമാരായ ഫാ. സുജിൻ, ശ്രീമതി അൽഫോൻസ ആൻ്റിൽസ് എന്നിവർ സംസാരിച്ചു.

ഡോക്ടേഴ്സ് ഫോറം പ്രസിഡൻ്റും നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടുമായ ഡോ. ജോയ് ജോൺ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.

കേക്ക് മുറിച്ച് ഡോക്ടേഴ്സ് മീറ്റ് ആഘോഷിക്കുകയും എല്ലാ ഡോക്ടേഴ്സിനും നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ സ്‌നേഹ സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സര വിജയികൾക്ക് ക്യാഷ് അവാർഡും (Rs.5001/-, Rs.3001/-, Rs. 2001/ -) സർട്ടിഫിക്കറ്റും സമ്മേളനത്തിൽ വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.