Diocese Ministry

സ്വാഗത് ടീച്ചേഴ്സ് ഗിൽഡ് 26- സമ്മേളനവും അധ്യാപക പരിശീലനവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ചുള്ളിമാനൂർ: ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ ‘സ്വാഗത് ടീച്ചേഴ്സ് ഗിൽഡ് ’26’ സമ്മേളനവും അധ്യാപക പരിശീലന ക്ലാസും സംഘടിപ്പിച്ചു. ചുള്ളിമാനൂർ എസ്.എച്ച്. യു.പി.എസിൽ നടന്ന ചടങ്ങ് നെടുമങ്ങാട് റീജിയൻ കോർഡിനേറ്റർ മോൺ. ജോസ് റാഫേൽ ഉദ്ഘാടനം ചെയ്തു.

ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മോൺ.ഡോ. ജോണി കെ. ലോറൻസ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ബിനു മുഖ്യസന്ദേശം നൽകി കൊണ്ട് ഈ വർഷത്തെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. രാജേഷ് കുറിച്ചിയിൽ, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സെക്രട്ടറി ബിജു ജി, SHUPS ചുള്ളിമാനൂർ പ്രഥമ അധ്യാപകൻ ലോറൻസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

സമ്മേളനത്തിൽ നിയുക്ത പ്രഥമ അധ്യാപകരെ ആദരിക്കുകയും നവാഗതരായ അധ്യാപകരെ സ്വാഗതം ചെയ്യുകയും ചെയ്തു.

‘അധ്യാപക നൈപുണ്യ പരിശീലനം’ എന്ന വിഷയത്തെ ആസ്പദമാക്കി കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. ജോണി കെ. ലോറൻസ് അധ്യാപകർക്കായി ക്ലാസ് നയിച്ചു. സമ്മേളനത്തിന് ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപത സെക്രട്ടറി ബിന്ദു സി.എസ് സ്വാഗതവും കൺവീനർ ജോജി ഡെന്നിസൺ നന്ദിയും അർപ്പിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം സമ്മേളനത്തിൽ പങ്കെടുത്ത അധ്യാപകർക്കായി പ്രത്യേക സന്ദർശന യാത്രയും സംഘടിപ്പിച്ചു. പാലോട് സെന്റ് ജോർജ് എൽ.പി.എസ്, ബ്രയ്മൂർ, മങ്കയം വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് അധ്യാപക കൂട്ടായ്മ പിരിഞ്ഞത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.