സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: തമിഴ്‌നാട്ടിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിമാതാ ബസിലിക്കയിലേക്കുള്ള തീർത്ഥാടകർക്ക് KSRTC ബസ് നെയ്യാറ്റിൻകരയിൽ നിന്നും സർവീസ് ആരംഭിച്ചു. തീർത്ഥാടകർക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി KSRTC നെയ്യാറ്റിൻകര യൂണിറ്റിൽ നിന്ന് ജൂലൈ 3 വെള്ളിയാഴ്ച മുതലാണ് പുതിയ സൂപ്പർ ഫാസ്‌റ്റ് സർവീസ് ആരംഭിച്ചത്.
നെയ്യാറ്റിൻകര KSRTC ഡിപ്പോയിൽ നിന്നും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ ആരംഭിക്കുന്ന ബസ് സർവീസിന്റെ ടിക്കറ്റ് നിരക്ക് 516 രൂപയാണ്. തീർത്ഥാടകർക്ക് നെയ്യാറ്റിൻകരയിൽ വേളാങ്കണ്ണിമാതാ ബസിലിക്കയിലേക്ക് യാത്ര സൗകര്യം ഒരുക്കിയ കേരള സർക്കാരിനും KSRTC അധികൃതർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നെയ്യാറ്റിൻകര രൂപതയുടെ നന്ദി രേഖപ്പെടുത്തി




