പെസഹകാലം മൂന്നാം വാരം : വെള്ളി വചനവായന
ഏപ്രിൽ 24 വെള്ളി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പിൽ എൻ്റെ നാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ) അക്കാലത്ത്, സാവൂൾ കർത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്‌തുമാർഗം സ്വീകരിച്ച സ്ത്രീപുരുഷൻമാരിൽ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലേമിലേക്കുകൊണ്ടുവരാൻ ദമാസ്‌കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു. അവൻ യാത്ര ചെയ്ത് ദമാസ്കസിനെ സമീപിച്ചപ്പോൾ, പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവൻെമേൽ പതിച്ചു. അവൻ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും […]











