വിജയനാഥ്
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോനയിൽ വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു. ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5.30 ന് പാലോട് ഇടവകയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫൊറോന വികാരി ഫാ. ബിനു റ്റി. മുഖ്യകാർമികനായി. കാൽവരി ഇടവക വികാരി ഫാ. ഫ്രാങ്ക്ലിൻ വിക്ടർ എസ്.സി.ജെ. വചന സന്ദേശം നൽകി.
ഫൊറോനയിലെ വൈദികർ, സന്യസ്തർ, പാരിഷ് കൗൺസിൽ പ്രതിനിധികൾ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. പാലോട് ഇടവക വികാരി ഫാ. അജീഷ് ക്രിസ്തു ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി വിവിധ ക്രിസ്തീയ കലാപരിപാടികളും സംഘടിപ്പിച്ചു.




