ശശികുമാർ
നെയ്യാറ്റിൻകര: അനുഗ്രഹ കോൾപിംഗ് സ്വയം സഹായ സംഘം ഡ്രൈ ഫിഷ് ഷോപ്പ് ആരംഭിച്ചു. ഉദിയൻകുളങ്ങര ഇടവക വികാരി ഫാ. രതിഷ് മാർക്കോസ് ആശീർവദിച്ച ഷോപ്പ് കോൾപിംഗ് നെയ്യാറ്റിൻകര ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഉത്ഘാടനം ചെയ്തു.
കോൾപിംഗ് ഇന്ത്യ സ്വയം തൊഴിൽ ചെയ്യുന്നതിനായി നൽകിയ പലിശ രഹിത വായ്പ ഉപയോഗിച്ച് നെയ്യാറ്റിൻകര കോൾപിംഗ് റീജിയനിലെ അമരവിള അനുഗ്രഹ കോൾപിംഗ് സ്വയം സഹായ സംഘമാണ് അമരവിളയിലെ താന്നിമൂട്ടിൽ ഡ്രൈ ഫിഷ് ഷോപ്പ് ആരംഭിച്ചത്.
പ്രോജക്ട് കോ-ഓഡിനേറ്റർ ശ്രീമതി സുലേഖ മേബിൾ, കോൾപിംഗ് ഇന്ത്യ നെയ്യാറ്റിൻകര മേഖല മോണിറ്ററിംഗ് ടീം മെമ്പർ ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി നിത്യ, കോൾപിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.




