പെസഹകാലം നാലാം വാരം ബുധൻ വചനവായന
ഏപ്രിൽ 29 ബുധൻ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ബാർണബാസിനെയും സാവൂളിനെയും എനിക്കുവേണ്ടി മാറ്റിനിറുത്തുക) അക്കാലത്ത്, ദൈവവചനം വളർന്നു വ്യാപിച്ചു. ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലേമിൽനിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു. അന്ത്യോക്യായിലെ സഭയിൽ പ്രവാചകൻമാരും പ്രബോധകൻമാരും ഉണ്ടായിരുന്നു-ബാർണബാസ്, നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനേക്കാരൻ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളർന്ന മനായേൻ, സാവൂൾ എന്നിവർ. അവർ കർത്താവിനു ശുശ്രൂഷചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്‌ധാത്‌മാവ് അവരോടു പറഞ്ഞു: ബാർണബാസിനെയും സാവൂളിനെയും […]











