മീഡിയ മിനിസ്ട്രി
മുതിയാവിള: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ 121-ാമത് ഇടവക തിരുനാളിന് തുടക്കമായി. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. സ്റ്റാൻലിരാജ് പതാക ഉയർത്തി തുടക്കം കുറിച്ചു.
ആഗസ്റ്റ് 1 മുതൽ 5 വരെ നടക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ഫാ. മേരി ജോൺ കപ്പൂച്ചിൻ നയിക്കും. ആഘോഷകരമായ ദിവ്യബലി, നൊവേന, വിവിധ ആത്മീയ ശുശ്രൂഷകൾ, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമാകും. ആഗസ്റ്റ് 9-ന് നടക്കുന്ന ആഘോഷപരമായ പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടി തിരുനാൾ സമാപിക്കും.




