Forane Parish

മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തീർത്ഥാടന ജ്വാല പ്രയാണം നടത്തി

സ്വന്തം ലേഖകൻ

വ്ലാത്താങ്കര: വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തീർത്ഥാടന തിരുനാളിനു മുന്നോടിയായി ‘തീർത്ഥാടന ജ്വാല പ്രയാണം’ നടത്തി. ഓഗസ്റ്റ് 02 ഞായറാഴ്ച രാവിലെ 7.30-ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് തീർത്ഥാടന കേന്ദ്രം വികാരി ഫാ.ജോയി സി. മുഖ്യകാർമികനായി.

ദിവ്യബലിയെ തുടർന്ന് തീർത്ഥാടന ദീപത്തിൽ നിന്ന് ഇടവകയിലെ 33 ബിസിസി യൂണിറ്റുകളുടെ ലീഡർമാർക്ക് തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോയി സി. ജ്വാല പകർന്നു നൽകി. തീനാളങ്ങൾ പ്രകാശം പരത്തുന്നതുപോലെ മരിയൻ തീർഥാടനം നമ്മുടെ ആധ്യാത്മിക ഭൗതിക ജീവിതത്തിൽ പ്രകാശം പരത്തട്ടെ എന്ന് അച്ചൻ ആശംസിച്ചു.

വൈകുന്നേരം കൂടിയ വിശേഷാൽ കുടുംബയോഗത്തിൽ ഇടവകയിൽ നിന്ന് നൽകപ്പെട്ട ജ്വാലയിൽ നിന്ന് ഓരോ കുടുംബങ്ങളിലേക്കും ജ്വാലകൾ ലീഡർമാർ പകർന്ന് നൽകി. തുടർന്ന് തീർത്ഥാടനത്തിന്റെ വിജയത്തിനായി വിശേഷാൽ പ്രാർത്ഥനകളും നടന്നു. തീർത്ഥാടന ജ്വാല പ്രയാണത്തിന് തീർത്ഥാടന ജനറൽ കൺവീനറും ബിസിസി കോഡിനേറ്ററുമായ ചെങ്കൽ വിൻസെന്റ് നേതൃത്വം നൽകി.

തീർത്ഥാടനം ഓഗസ്റ്റ് 6 മുതൽ 15 വരെ നടക്കും തുടർന്ന് ഓഗസ്റ്റ് 16 മുതൽ 22 വരെ വിവിധ സംഘടനകളുടെയും സമിതികളുടെയും ബിസിസികളുടെയും വാർഷികവും തിരുനാളിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.