എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു. ആഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 8 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി.
ഇടവക കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ ഇടവക വികാരിയ്ക്ക് ആശംസ നേർന്നു. തുടർന്ന് ഇടവക ഭക്ത – സംഘടന ഭാരവാഹികൾ, ബിസിസി പ്രതിനിധികൾ തുടങ്ങിയവർ അച്ചന് ഉപഹാരങ്ങൾ നല്കി.
കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ.ജപരാജ്, ട്രഷർ ആർ. അനിൽ രാജ്, അജപാലന സെക്രട്ടറി മേരി വാസന്തി, അജപാലന ശ്രുശ്രൂഷ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.




