ആഗസ്റ്റ് 16 ഞായർ
ഒന്നാം വായന
ഇസയാസ് പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്
(എന്റെ നിയമം പാലിക്കുന്നവരെ ഞാൻ എൻ്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും)
കർത്താവ് അരുൾചെയ്യുന്നു: ന്യായം പാലിക്കുക, നീതി പ്രവർത്തിക്കുക. ഞാൻ രക്ഷ നല്‌കാൻ പോകുന്നു; എന്റെ നീതി വെളിപ്പെടും. എന്നെ സേവിക്കാനും എൻ്റെ നാമത്തെ സ്നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേർന്നുനില്ക്കുകയും സാബത്ത് അശുദ്ധമാകാതെ ആചരിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്‌തത പുലർത്തുകയും ചെയ്യുന്ന പരദേശികളെയും ഞാൻ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാർഥനാലയത്തിൽ അവർക്കു സന്തോഷം നല്കും. അവരുടെ ദഹനബലികളും മറ്റു ബലികളും എൻ്റെ ബലിപീഠത്തിൽ സ്വീകാര്യമായിരിക്കും. എൻ്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയമെന്ന് അറിയപ്പെടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടന്ന് തൻറെ പ്രീതി നമ്മുടെമേൽ ചൊരിയുമാറാകട്ടെ! അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകരശക്തി സകല ജനതകളുടെയുമിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂർവം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ! അവിടന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവൻ അവിടത്തെ ഭയപ്പെടട്ടെ!
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ
(ദൈവത്തിന്റെ ദാനങ്ങളും വിളിയും പിൻവലിക്കപ്പെടാവുന്നതല്ല)
സഹോദരരേ, വിജാതീയരായ നിങ്ങളോടു ഞാൻ പറയുകയാണ്, വിജാതീയരുടെ അപ്പസ്തോലൻ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാൻ പ്രശംസിക്കുന്നു. അതുവഴി, എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരിൽ കുറെപ്പേരെയെങ്കിലും രക്‌ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തു കൊണ്ടെന്നാൽ, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കിൽ അവരുടെ സ്വീകാരം മൃതരിൽനിന്നുള്ള ജീവ നല്ലാതെ മറ്റെന്തായിരിക്കും? എന്തെന്നാൽ, ദൈവത്തിന്റെ ദാന ങ്ങളും വിളിയും പിൻവലിക്കപ്പെടാവുന്നതല്ല. ഒരിക്കൽ നിങ്ങൾ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാൽ, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങൾക്കു കൃപ ലഭിച്ചു. അതുപോലെ തന്നെ, നിങ്ങൾക്കു ലഭിച്ച കൃപ നിമിത്തം അവർക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോൾ അവർ അനുസരണമില്ലാത്തവരായിരിക്കുന്നു. എന്തെന്നാൽ, എല്ലാവരോടും കൃപകാണിക്കാൻ വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (cf. Mt. 4:23) യേശു, രാജ്യത്തിന്റെ സുവി ശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടു ത്തിയും ചുറ്റിസഞ്ചരിച്ചു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്ത്രീയേ, നിൻ്റെ വിശ്വാസം വലുതാണ്)
അക്കാലത്ത്, യേശു ഗനേസറത്തുനിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തു നിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! എൻെറ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യൻമാർ അവനോട് അഭ്യർഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലേ വന്നു നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്ടടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെപ്രണമിച്ച് ‘കർത്താവേ, എന്നെ സഹായിക്കണമേ’ എന്ന് അപേ ക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനൻമാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതൽ അവളുടെ പുതി സൗഖ്യമുള്ളവളായി.




