സ്വന്തം ലേഖകൻ
വ്ളാത്താങ്കര: വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന് നടക്കും. വൈകുന്നേരം 7- ന് തീർത്ഥാടന നഗരിയിൽ നിന്ന് ആരംഭിച്ച് ഇളവങ്ങാമൂല കാഞ്ഞിരന്തോട്ടം വലിയകുളം ചെങ്കൽ വഴി പള്ളിയിൽ എത്തിച്ചേരും.
തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ബൈബിൾ കൺവെൻഷൻ ഫാ. അലോഷ്യസ് കുളങ്ങര നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം മൂന്നിന് തമിഴ് ഭാഷയിൽ ആഘോഷകരമായ ദിവ്യബലിയും 5.30 ന് സന്ധ്യാവന്ദനം നടക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 10ന് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷകരമായ പൊന്തിഫിക്കൽ ദിവ്യബലിയും തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണം, തിരുസരൂപ പ്രദർശനവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം 3 .30ന് ഇംഗ്ലീഷ് ഭാഷയിലും വൈകുന്നേരം 5 ന് ലത്തീൻ ഭാഷയിൽ ദിവ്യബലി ഉണ്ടായിരിക്കും തുടർന്ന് വൈകുന്നേരം 6 .30ന് ആഘോഷകരമായ ദിവ്യബലിയെ തുടർന്ന് റൂഹ ദ സോൾ എന്ന ക്രിസ്തീയ സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.




