Word of God

പെന്തക്കൊസ്താതിരുനാൾ (അമ്പതാം തിരുനാൾ) വചനവായന

മെയ് 24 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു.അവർ വിവിധഭാഷകളിൽ സംസാരിക്കാൻ തുടങ്ങി) പന്തക്കൊസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്ജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നില്ക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ആകാശത്തിൻ കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്ത‌രായ യഹൂദർ ജറുസലേമിൽ ഉണ്ടായിരുന്നു. ആരവമുണ്ടായപ്പോൾ ജനം […]

Parish

മാലാഖ- കുട്ടികളുടെ സംയുക്ത വാർഷികം സംഘടിപ്പിച്ചു

അനീഷ് ആനപ്പാറ: ആനപ്പാറ ഇടവകയിൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ സംയുക്തവാർഷികം ‘മാലാഖ’ സംഘടിപ്പിച്ചു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം ദിവ്യബലിയോട് കൂടെ ആരംഭിച്ച വാർഷിക ആഘോഷം ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ ജിനു ജി.റ്റി. അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര രൂപത വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.അരുൺ കുമാർ മുഖ്യ സന്ദേശം നൽകി. സഹവികാരി ഫാ.അരുൺ പി. ജിത്ത്, മദർ സുപ്പീരിയർ റീന തോമസ്, ഫൊറോന […]

Parish

ഫാ.വൽസലൻ ജോസ് ഷഷ്ഠിപൂർത്തിയുടെ നിറവിൽ

സ്വന്തം ലേഖകൻ വലിയവിള: വലിയവിള ഇടവക വികാരി ഫാ.വൽസലൻ ജോസിന്റെ 60-ാം പിറന്നാൾ ആഘോഷിച്ചു. മെയ് 20 ബുധനാഴ്ച വൈകുന്നേരം നടന്ന കൃതജ്ഞതാ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.വൽസലൻ ജോസ് മുഖ്യകാർമികനും സഹവികാരി ഫാ.പ്രശാന്ത് സഹകാർമികനുമായി. കഴിഞ്ഞ രണ്ടു വർഷമായി ഇടവകയുടെ ആധ്യാത്മിക-ഭൗതിക മേഖലകളെ തന്റെ തനതു ശൈലിയിൽ നയിച്ചുകൊണ്ടിരിക്കുന്ന ഇടവക വികാരിയുടെ ജന്മദിനം ഇടവക കുടുംബം ഒന്നായാണ് ആഘോഷിച്ചത്. ഇടവകയിലെ വിവിധ ശുശ്രൂഷ സമിതികൾ അച്ചന് സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു.

Parish

വിശ്വാസ പരിശീലന – ലിറ്റിൽ വേ സമിതികൾ സംയുക്ത വാർഷികം സംഘടിപ്പിച്ചു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന സമിതിയും ലിറ്റിൽ വേയും സംയുക്തമായി വാർഷികം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച വൈകുന്നേരം 6-ന് ആരംഭിച്ച വാർഷിക പൊതുയോഗം ഫാ.ഡയനീഷ്യസ് ആർ.ബി. ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന സമിതി ഹെഡ്മാസ്റ്റർ സുരേഷ് എൽ. ബി.യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇടവക വികാരി ഫാ. ജോയി സാബു വൈ. അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR, മദർ സുപ്പീരിയർ സിസ്റ്റർ […]

Parish

മൈലം മതബോധന യൂണിറ്റിന് ബൈബിൾ കലോത്സവ എവർറോളിഗ് ട്രോഫി

സന്തോഷ് നെടുമങ്ങാട്: നെടുമങ്ങാട് ഫൊറോനാതല ബൈബിൾ കലോത്സവ വിജയികളായി മൈലം മതബോധന യൂണിറ്റിന്. മെയ് 17 ഞായറാഴ്ച നടന്ന വിശ്വാസ പരിശീലന കമ്മിഷൻ വാർഷികത്തിൽ വച്ചാണ് ബൈബിൾ കലോത്സവ വിജയികൾക്ക് സമ്മാനം നൽകിയത്. വിശ്വാസ പരിശീലന കമ്മിഷന്റെ ഫെറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോയുടെ സാനിധ്യത്തിൽ നെടുമങ്ങാട് ഫെറോന വികാരി ഫാ. ഷാജ് കുമാറാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഫൊറോന ബൈബിൾ കലോത്സവത്തിന് ഒന്നാം സ്ഥലം കരസ്ഥമാക്കിയ മൈലം മതബോധന യൂണിറ്റ് പ്രധാന അധ്യാപകൻ എസ്.ആർ.സന്തോഷ് […]

Parish

പ്രഥമ ദിവകാരുണ്യ സ്വീകരണം നടത്തി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ്‌ ഡി പോൾ പള്ളിയിൽ പ്രഥമ ദിവകാരുണ്യ സ്വീകരണം നടന്നു. മെയ് 17 ഞായറാഴ്ച രാവിലെ 8.30 ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക അംഗം ഫാ.ജെയിംസ് മുഖ്യകാർമികനും ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ സഹകാർമികനുമായി. ഇടവകയിലെ 12 കുഞ്ഞുങ്ങൾ 2 മാസത്തെ പഠനപരിശീലനത്തിന് ശേഷമാണ് ആദ്യ കുർബാന സ്വീകരിച്ചത് . കുഞ്ഞുക്കൾക്ക് സർട്ടിഫിക്കറ്റും ജപമാലയും സ്നേഹസമ്മാനമായി നല്കി. ഇടവക വികാരി ഫാ. രാജേഷ് […]

Parish

ഇവാഞ്ചലിയം – വാർഷികാഘോഷം മെയ് 22,23,24 തീയതികളിൽ

അനീഷ് ആനപ്പാറ: ആനപ്പാറ ഇടവകയിലെ വിവിധ ശുശ്രുഷ സമിതികളുടെ വാർഷിക ആഘോഷങ്ങൾ മെയ് 22 ന് ആരംഭിക്കും.മെയ് 22 മുതൽ 24 വരെ നടക്കുന്ന വാർഷികാഘോഷ പരിപാടികൾ ഇടവക വികാരി മോൺ.വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്യും. “ഇവാഞ്ചലിയം – സുവിശേഷ ആനന്ദം കലകളിലൂടെ” എന്ന സന്ദേശം നൽകികൊണ്ട് ദൈവീക സത്യങ്ങളും, വിശ്വാസമുല്യങ്ങളും, കൂട്ടായ്മ ജീവിതവും, സാമൂഹിക നീതിയും, വിശ്വ സാഹോദര്യവും വിശുദ്ധ ബൈബിളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെയുന്നത്. മെയ് 22 ന് – മാലാഖ (മതബോധനം, […]

Parish

മതബോധന വാർഷികം സംഘടിപ്പിച്ചു

ഷീജാ രാജ് പേയാട്: പേയാട് സെന്റ് സേവിയേഴ്സ് പള്ളിയിൽ മതബോധന വാർഷികം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച മതബോധന വാർഷികം റവ. ഡോ. അലോഷ്യസ് സത്യനേശൻ ഉദ്ഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ ശ്രീ ബിജു ജി. അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. രജീഷ് ജെയിംസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബിസിസി കോഡിനേറ്റർ ശ്രീ അജിത് രാജ്. മദർ സുപ്പീരിയർ സിസ്റ്റർ ലൈസ മേരി, PTA പ്രസിഡന്റ്‌ ശ്രീ ബിജു MS, മതബോധന […]

Word of God

പെസഹകാലം ഏഴാം വാരം : ശനി വചനവായന

മെയ് 23 ശനി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പൗലോസ് റോമായിൽ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു) ഞങ്ങൾ റോമാപട്ടണത്തിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ ഒരു പടയാളിയുടെ കാവലോടെ ഇഷ്ട‌മുള്ളിടത്തു താമസിക്കാൻ പൗലോസിന് അനുവാദം ലഭിച്ചു. മൂന്നു ദിവസം കഴിഞ്ഞശേഷം സ്‌ഥലത്തെ യഹൂദനേതാക്കൻമാരെ അവൻ വിളിച്ചുകൂട്ടി. അവർ സമ്മേളിച്ചപ്പോൾ അവൻ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കൻമാരുടെ ആചാരങ്ങൾക്കോ എതിരായി ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ല. എങ്കിലും, ഞാൻ ജറുസലേമിൽ വച്ച് തടവുകാരനായി റോമാക്കാരുടെ കൈകളിൽ ഏല്പിക്കപ്പെട്ടു. അവർ വിചാരണചെയ്‌തപ്പോൾ, വധശിക്ഷയർഹിക്കുന്നതൊന്നും എന്നിൽ […]

Word of God

പെസഹാകാലം ഏഴാം വാരം : വെളളി വചനവായന

മെയ് 22 വെള്ളി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്ന് പൗലോസ് സമർഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചു മാത്രമേ അവർക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളൂ) അക്കാലത്ത്, അഗ്രിപ്പാരാജാവും ബർനിക്കെയും ഫേസ സിനെ അഭിവാദനം ചെയ്യാൻ കേസറിയായിൽ എത്തി. അവർ അവിടെ ഏറെ ദിവസങ്ങൾ താമസിച്ചു. ഫേസ്‌തൂസ് പൗലോസിന്റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ടു പറഞ്ഞു: ഫെലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്. ഞാൻ ജറുസലേമിലായിരുന്നപ്പോൾ പുരോഹിതപ്രമുഖൻമാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്‌താവിക്കാൻ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങൾ എന്നെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.