Parish

ഇവാഞ്ചലിയം – വാർഷികാഘോഷം മെയ് 22,23,24 തീയതികളിൽ

അനീഷ്

ആനപ്പാറ: ആനപ്പാറ ഇടവകയിലെ വിവിധ ശുശ്രുഷ സമിതികളുടെ വാർഷിക ആഘോഷങ്ങൾ മെയ് 22 ന് ആരംഭിക്കും.
മെയ് 22 മുതൽ 24 വരെ നടക്കുന്ന വാർഷികാഘോഷ പരിപാടികൾ ഇടവക വികാരി മോൺ.വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്യും.

“ഇവാഞ്ചലിയം – സുവിശേഷ ആനന്ദം കലകളിലൂടെ” എന്ന സന്ദേശം നൽകികൊണ്ട് ദൈവീക സത്യങ്ങളും, വിശ്വാസമുല്യങ്ങളും, കൂട്ടായ്മ ജീവിതവും, സാമൂഹിക നീതിയും, വിശ്വ സാഹോദര്യവും വിശുദ്ധ ബൈബിളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെയുന്നത്.

മെയ് 22 ന് – മാലാഖ (മതബോധനം, ലിറ്റിൽവേ, അൾത്താര ബാലകർ) മെയ് 23 ന് – തിരുമുഖം (യുവജന ശുശ്രുഷ), മെയ് 24 ന് – ത്യാഗം (ബി.സി.സി മറ്റ് ഇതര ശുശ്രുഷ സമിതികൾ, സംഘടനകൾ) തുടങ്ങി ഇടവയിലെ സമ്പൂർണ്ണ വാർഷികാഘോഷപരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന വാർഷികാഘോഷത്തിൽ ദിവ്യബലി, പൊതുസമ്മേളനം, കലാവിരുന്ന്, സമ്മാനദാനം തുടങ്ങിയവ ഭാഗമാകും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.