Word of God

ആണ്ടുവട്ടം ഒൻപതാം വാരം ബുധൻ വചനവായന

ജൂൺ 03 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (എൻ്റെ കൈവയ്‌പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണം) യേശുക്രിസ്‌തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്‌ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താൽ യേശുക്രിസ്‌തുവിൻെറ അപ്പസ്തോലനായ പൗലോസ്, പ്രേഷ്ഠ പുത്രനായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും. രാവും പകലും എൻ്റെ പ്രാർഥനകളിൽ ഞാൻ സദാ നിന്നെ സ്‌മരിക്കുമ്പോൾ, എന്റെ പിതാക്കൻമാർ ചെയ്‌തതുപോലെ നിർമലമനഃസാക്ഷിയോടുകൂടെ ഞാൻ ആരാധിക്കുന്ന ദൈവത്തിനു […]

Parish

ബിസിസി മതബോധന സംയുക്ത വാർഷികം സംഘടിപ്പിച്ച് വലിയവിള ഇടവക

സ്വന്തം ലേഖകൻ വലിയവിള: വലിയവിള ഇടവകയിൽ ബി സി സി യുടെയും മതബോധന സമിതിയുടെയും സംയുക്ത വാർഷികം നടത്തി. മെയ് 24 ഞായറാഴ്ച്ച നടന്ന വാർഷികാഘോഷം ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉത്ഘാടനം ചെയ്തു, സഹവികാരി ഫാ. പ്രശാന്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക സമിതി സെക്രട്ടറി, കോ ഓർഡിനേറ്റർ, മതബോധന H M, അജപാലന സെക്രട്ടറി എന്നിവർ വാർഷികാഘോഷത്തിനു ആശംസ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Word of God

ആണ്ടുവട്ടം ഒൻപതാം വാരം ചൊവ്വ വചനവായന

ജൂൺ 02 ചൊവ്വ വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (പുതിയ ആകാശവും പുതിയ ഭൂമിയും നാം കാത്തിരിക്കുന്നു) പ്രിയപ്പെട്ടവരേ, ആകാശം തീയിൽ വെന്തു നശിക്കുകയും മൂലപദാർഥങ്ങൾ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനം പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിൻ. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. ആകയാൽ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്‌ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി നിങ്ങൾ അവനു കാണപ്പെടാൻ വേണ്ടി ഉത്സാഹിക്കുവിൻ. നമ്മുടെ കർത്താവിന്റെ ദീർഘക്‌ഷമ രക്‌ഷാകരമാണെന്നു […]

Diocese

മാറനല്ലുർ കരുണാലയം കോൺവെന്റിൽ ഗോൾഡൻ ജൂബിലി ആഘോഷം

സ്വന്തം ലേഖകൻ മാറനല്ലുർ: മാറനല്ലുർ കരുണാലയം കോൺവെന്റിലെ 3 സമർപ്പിതരുടെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു. മെയ് 28 വെള്ളിയാഴ്ച മാറനല്ലുർ കരുണാലയം കോൺവെന്റിൽ നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജാൻ പിതാവ് മുഖ്യകാർമികനും മോൺ. ക്രിസ്തുദാസ് തോംസൺ, ഫാ. അനിൽ കുമാർ, ഫാ. വിൻസെന്റ് മാനുവൽ, ഫാ. പ്രദീപ് ആന്റോ, ഫാ. രാജു ക്രിസ്തുദാസ്‌ എന്നിവർ സഹകാർമികരായി. DSS കോൺഗ്രിഗേഷനിൽ സേവനം ചെയുന്ന സിസ്റ്റർ നിള (മാറനല്ലൂർ), സിസ്റ്റർ സുബല (മൈലം) […]

Word of God

ആണ്ടുവട്ടം ഒൻപതാം വാരം തിങ്കൾ വചനവായന

ജൂൺ 01 തിങ്കൾ ഒന്നാം വായന വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (തന്റെ മഹത്ത്വവും ഔന്നത്യവും വഴി അവിടന്നു നിങ്ങൾക്ക് അമൂല്യവും ശ്രേഷ്‌ഠവുമായ വാഗ്ദാനങ്ങൾ നല്‌കിയിരിക്കുന്നു) സഹോദരരേ, ദൈവത്തെയും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെയും കുറിച്ചുള്ള പൂർണമായ പരിജ്‌ഞാനംമൂലം നിങ്ങളിൽ കൃപയും സമാധാനവും വർധിക്കട്ടെ! തന്റെ മഹത്ത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂർണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവൻ്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തിൽനിന്നു രക്‌ഷപ്പെട്ട് ദൈവികസ്വഭാവത്തിൽ നിങ്ങൾ […]

Word of God

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വചനവായന

മെയ് 31 ഒന്നാം വായന പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്ന് (ദൈവമായ കർത്താവ് കാരുണ്യവും കൃപയുമുള്ളവനത്രേ) അക്കാലത്ത്, കർത്താവ് കല്‌പിച്ചതനുസരിച്ച് മോശ അതിരാവിലേ എഴുന്നേറ്റ് കല്‌പലകകൾ കൈയിലെടുത്ത് സീനായ്‌മലയിലേക്കു കയറിപ്പോയി. കർത്താവു മേഘത്തിൽ ഇറങ്ങിവന്ന് അവന്റെ അടുക്കൽ നില്‌ല്ക്കുകയും കർത്താവ് എന്ന തന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്‌തു. അവിടന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവൻ മുൻപിലൂടെ കടന്നു പോയി: കർത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. മോശ ഉടനേ നിലംപറ്റേ കുമ്പിട്ടാരാധിച്ചു. അവൻ പറഞ്ഞു: അങ്ങ് […]

Parish

പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോൺ. ക്രിസ്തുദാസ് തോംസന് ആദരവ് നൽകി

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസന് ആദരവ് നൽകി. മെയ് 24 ഞായർ രാവിലെ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകാംഗം ഫാ. ഡയനീഷ്യസ് R B പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക വികാരി ഫാ. ജോയി സാബു വൈ, സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR, ബിസിസി കോർഡിനേറ്റർ ശ്രീ.ജോർജ് എന്നിവർ ആശംസ […]

Parish

കരുതലിൻ്റെ സന്ദേശമേകി കട്ടയ്ക്കോട് ഇടവകയിൽ “സഞ്ജീവനി”

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കരുതലിൻ്റെ സന്ദേശമേകി “സഞ്ജീവനി” സ്നേഹസംഗമം സംഘടിപ്പിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് സെൻ്റ് ആൻ്റണീസ് യുപി സ്കൂൾ ഹാളിൽ നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ.ജോയി സാബു വൈ. ദിവ്യബലിക്ക് മുഖ്യകാർമികനായി. ഭവനങ്ങളിൽ കഴിയുന്ന രോഗികളും വൃദ്ധരായ മാതാപിതാക്കാളും പങ്കെടുത്ത സ്നേഹസംഗമത്തിൽ ഡോ.ജോയ് വാർദ്ധക്യത്തിൽ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. മദർ സുപ്പീരിയർ സിസ്റ്റർ.സോഫി തോമസ്, KLCWA […]

Word of God

ആണ്ടുവട്ടം എട്ടാം വാരം ശനി വചനവായന

മെയ് 30 ശനി ഒന്നാം വായന വി. യുദാസ് എഴുതിയ ലേഖനത്തിൽനിന്ന് (പാപത്തിൽ വീഴാതെ തന്റെ മഹത്വമേറിയ സന്നിധിയിൽ നിങ്ങളെ കളങ്കമില്ലാതെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയുന്നു) എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്തോലൻമാരാൽ മുൻകൂട്ടി പറയപ്പെട്ട വചനങ്ങൾ ഓർക്കുവിൻ. നിങ്ങൾ പരിശുദ്‌ധാത്മാവിൽ പ്രാർഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവ്യദ്‌ധി പ്രാപിക്കുവിൻ. നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യം ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ. ചഞ്ചല ചിത്തരോട് അനുകമ്പ കാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ട വരെ പിടിച്ചുകയറ്റുവിൻ. […]

Parish

AI സെമിനാർ സംഘടിപ്പിച്ച് സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി

നിത്യ എസ്. പെരുകാവ്: ലോക ആശയവിനിമ ദിനത്തോടനുബന്ധിച്ച് സെന്റ് ജൂഡ് മീഡിയ മിനിസ്റ്ററിയുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരു അവബോധ സെമിനാർ സംഘടിപ്പിച്ചു. മെയ് 24 ഞായറാഴ്ച നടന്ന സെമിനാർ ഇടവക വികാരിയും രൂപത മീഡിയ മിനിസ്ട്രി ഡയറക്ടറുമായ ഫാദർ ജസ്റ്റിൻ ഡൊമിനിക് സെമിനാർ ഉദ്ഘാടനം ചെയ്തു. മീഡിയ മിനിസ്ട്രി സെക്രട്ടറി ലിജ അധ്യക്ഷത വഹിച്ച യോഗത്തിൽ പാരീഷ് കൗൺസിൽ പ്രതിനിധി ശ്രീ ജോയ് ആശംസ അർപ്പിച്ചു. മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച ബൈബിൾ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.