Parish

വി.അന്തോണീസിൻ്റെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ സ്വർഗീയ മദ്ധ്യസ്ഥനായ വി. അന്തോണീസിൻ്റെ തിരുനാൾ ആഘോഷിച്ചു. ജൂൺ 12,13,14 തീയതികളിലായാണ് തിരുനാൾ നടന്നത്. തിരുനാളിന്റെ ആദ്യദിനമായ വെള്ളിയാഴ്ച പ്രാരംഭദിവ്യബലിയ്ക്ക് മംഗലയ്ക്കൽ ആശ്രമം സുപ്പീരിയർ ഫാ. അജിത് OCAM മുഖ്യകാർമികനാവുകയും വചനസന്ദേശം നൽകുകയും ചെയ്തു. ഇടവക വികാരി ഫാ ജോയി സാബു വൈ, സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR എന്നിവർ സഹകാർമികരായി. തിരുനാളിന്റെ രണ്ടാംദിനമായ ശനിയാഴ്ച ദിവ്യബലിയ്ക്ക് ഫാ. ജിനുറോസ് […]

Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം ചൊവ്വ വചനവായന

ജൂൺ 16 ചൊവ്വ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ആഹാബ് ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു) നാബോത്തിന്റെ മരണശേഷം തിഷ്ബ്യനായ എലിയായോടു കർത്താവ് അരുൾചെയ്തു‌: നീ ചെന്നു സമരിയായിലുള്ള ഇസ്രായേൽരാജാവ് ആഹാബിനെ കാണുക. അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ എത്തിയിരിക്കുന്നു. നീ അവനോടു പറയണം: കർത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്റെ വസ്‌തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കർത്താവ് അരുൾചെയ്യുന്നു, നാബോത്തിന്റെ രക്തം നായ്ക്കൾ നക്കിക്കുടിച്ച സ്‌ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നായ്ക്കൾ നക്കിക്കുടിക്കും.ആഹാബ് ഏലിയായോടു […]

Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം തിങ്കൾ വചനവായന

ജൂൺ 15 തിങ്കൾ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (അവർ നബോത്തിനെ കല്ലെറിഞ്ഞു കൊന്നു) അക്കാലത്ത്, ജസ്രേല്ക്കാരനായ നാബോത്തിന് ജസ്രേലിൽ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേർന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാൻ നിനക്കു തരാം; പണമാണു വേണ്ടതെങ്കിൽ വിലതരാം. എന്നാൽ, നാബോത്ത് പറഞ്ഞു: എൻെറ പിതൃസ്വത്ത് വില്ക്കുന്നതിന് കർത്താവ് ഇടയാക്കാതിരിക്കട്ടെ. എന്റെ പിത്യസ്വത്ത് […]

Word of God

തിരുഹൃദയതിരുനാൾ ജൂൺ 14 വചനവായന

ജൂൺ 14 ഞായർ ഒന്നാം വായന നിയമാവർത്തന പുസ്‌തകത്തിൽൽനിന്ന് (ദൈവം നിങ്ങളെ സ്നേഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു) മോശ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്‌ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്ന് തന്റെ സ്വന്തം ജനമാകേണ്ടതിന് അവിടന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കർത്താവു നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാൾ നിങ്ങൾ എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങൾ മറ്റെല്ലാ ജനതകളെയുംകാൾ ചെറുതായിരുന്നു. കർത്താവു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കൻമാരോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തന്റെ ശക്തമായ കരത്താൽ നിങ്ങളെ […]

Parish

പ്രവേശനോത്സവം ആഘോഷമാക്കി തേവൻപാറ വിശ്വാസ പരിശീലന സമിതി

വിജയനാഥ് ചുള്ളിമാനൂർ: തേവൻപാറ വിശ്വാസ പരിശീലന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷമാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി. മുഖ്യകാർമികനായി. കത്തിച്ച തിരികളുമായി പ്രദക്ഷിണമായി എത്തിയ വിദ്യാർത്ഥികളും അധ്യാപകരും കാഴ്ച സമർപ്പിച്ച് ദിവ്യബലിയിൽ പങ്കെടുത്തു. അധ്യാപകർ ബലിപീഠത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തം ഏറ്റെടുത്തു. തുടർന്ന് നടന്ന ആഘോഷത്തിൽ ഇടവക വികാരി ഫാ. അരുൺ രാജ് ഡി.പി, സിസ്റ്റർ റാണി, മതബോധന ഹെഡ്മാസ്റ്റർ ബിജു ആന്റണി, […]

Parish

പട്ടകുളം സെന്റ് ആൻ്റണീസ് പള്ളി തിരുനാളിന് തുടക്കമായി

സ്വന്തം ലേഖകൻ പട്ടകുളം: സെന്റ് ആൻ്റണീസ് പള്ളി തിരുനാളിന് തുടക്കമായി. ജൂൺ 10 ബുധനാഴ്ച ആരംഭിച്ച ഇടവക വികാരി തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. സ്റ്റാൻലി രാജ് പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിയ്ക്ക് പേരയം ഇടവക വികാരി ഫാ. അനുജോ ജോർജ്ജ് മുഖ്യകാർമികനായി. ബൈബിൾ പാരായണം, ആഘോഷകരമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയവ തിരുനാളിന്റെ ഭാഗമാകും. ജൂൺ 14 ഞായറാഴ്ച ആഘോഷമായ സമൂഹ ദിവ്യബലിയെ തുടർന്ന് ഇടവക വികാരി കൊടിയിറക്കുന്നതോടെ […]

Parish

പരിസ്ഥിതി ദിനം ആഘോഷിച്ച് സെന്റ് ജൂഡ് ഇടവക

നിത്യ എസ്. പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ജൂൺ 7 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഫാ. ജിനു റോസ് ഫലവൃക്ഷതൈ നട്ട് ഉത്‌ഘാടനം ചെയ്തു. സാമൂഹിക ശുശ്രൂഷ സമിതിയും KLCWA യും സംയുക്തമായി പള്ളി പരിസരത്ത് ചെയുന്ന പൂന്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനവും അന്നേ ദിനം നടന്നു.

Parish

10 കൽപ്പനകൾ അടങ്ങിയ ഫലകവും ലൂർദ്ദ്‌ മാതാവിന്റെ ഗ്രോട്ടോയും ആശീർവദിച്ചു

ഷീജാരാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്സ്‌ പള്ളിയിൽ 10 കൽപ്പനങ്ങൾ അടങ്ങിയ ഫലകം സ്ഥാപിക്കുകയും ലൂർദ്ദ്‌ മാതാവിന്റെ ഗ്രോട്ടോ ആശീർവദിക്കുകയും ചെയ്തു. ജൂൺ 7 ഞായറാഴ്ച രാവിലെ ഡോ. അലോഷ്യസ് സത്യനേശനാണ് ആശീർവ്വാദകർമ്മം നിർവ്വഹിച്ചത്‌. ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക്ക് ഫാ. രാജു ക്രിസ്തുദാസ് എന്നിവർ സന്നിഹിതരായിരുന്നു. ഒരു വർഷം മുൻപ്‌ രണ്ടാം വത്തിക്കാൻ പ്രമാണ രേഖകളുടെ പഠന പശ്ചാത്തലത്തിൽ രൂപപ്പെട്ട ആശയം യാഥാർഥ്യമാക്കുകയായിരുന്നു. 10 കൽപന ഫലകങ്ങളുടെ സ്ഥാപനത്തിനു നേതൃത്വം നൽകിയത്‌ മതബോധനവും […]

Forane Ministry

കെ.സി.വൈ.എം. പാഞ്ചിക്കാല യൂണിറ്റ് രൂപികരിച്ചു

ഷിജിൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോനയുടെ ഭാഗമായി കെ.സി.വൈ.എം. പാഞ്ചിക്കാല യൂണിറ്റ് രൂപികരിച്ചു. കെ.സി.വൈ.എം പാഞ്ചിക്കാല യൂണിറ്റ് ഡയറക്ടർ ഫാ.സജിൻ തോമസ് സന്നിഹിതനായിരുന്നു. ഫൊറോന സമിതി അംഗങ്ങൾ പാഞ്ചിക്കാല യൂണിറ്റ് കാര്യനിർവഹണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തി. തുടർന്ന് പതാകയും നിയമാവലിയും നൽകി പ്രവർത്തന മേഖലയിലേയ്ക്ക് സ്വാഗതം ചെയ്തു.

Word of God

പരിശുദ്ധ കന്യക മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ വചനവായന

ജൂൺ 13 ശനി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും) കർത്താവ് അരുൾചെയ്യുന്നു: അവരുടെ പിൻതലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങൾക്കിടയിലും അറിയപ്പെടും; കർത്താവിനാൽ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവർ ഏറ്റുപറയും. ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും; എന്റെ ആത്‌മാവ് എൻെറ ദൈവത്തിൽ ആനന്ദംകൊള്ളും; വരൻ പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടന്ന് എന്നെ രക്ഷയുടെ ഉടയാടകൾ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. മണ്ണിൽ മുള പൊട്ടിവരുന്നതുപോലെയും തോട്ടത്തിൽ വിത്തുമുളയ്ക്കുന്നതുപോലെയും ജനതകളുടെ മുൻപിൽ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.