സ്വന്തം ലേഖകൻ
മാണിക്കപുരം: 68-ാംമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. & ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഷിജുവിന് ഈ നേട്ടം കൈവരിക്കാനായത്.
ആര്യനാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ +1 വിദ്യാർത്ഥിയായ ഷിജു എസ്.എസ്. മാണിക്കപുരം ഇടവകയിൽ സാൻജോ ബിസിസി യൂണിറ്റിലെ ശ്രീ. ഷിബു എസ്. സിനിമോൾ പി.ജെ. ദമ്പതികളുടെ മൂത്തമകനാണ്.
ഇടവക പ്രവത്തങ്ങളിൽ സജീവസനിധ്യമായ ഷിജു നാഷണൽ ടീമിൽ സെക്ഷൻ നേടാനുള്ള പരിശ്രമത്തിലാണ്.




