Parish

പിതൃദിനാചരണം നടത്തി മിത്രനികേതൻ ഇടവക

അലീന ജെ.എഫ് മിത്രനികേതൻ: ലോക പിതൃ ദിനാചാരണത്തോട് അനുബന്ധിച്ച്, രൂപതാ നിർദ്ദേശപ്രകാരം പിതൃദിനാചരണം നടത്തി സെന്റ് മേരീസ് മിത്രനികേതൻ ഇടവക. ജൂൺ 21 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ.സൈമൺ മുഖ്യകാർമികനായി. തുടർന്ന് 60 വയസിനു മുകളിലുള്ള പിതാക്കന്മാർക്ക് ഇടവകവികാരി ജപമാലയും പനിനീർ പൂക്കളും നൽകുകയും മറ്റ് മുഴുവൻ പിതാക്കന്മാർക്കും പൂക്കൾ നൽകി അനുമോദിച്ചു.

Parish

പിതൃദിനം ആചരിച്ച് കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: ലോക പിതൃദിനത്തോടനുബന്ധിച്ച് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പിതൃദിനാചരണം നടത്തി. ജൂൺ 21 ഞായറാഴ്ച രാവിലെ 7.30 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.ജോയി സാബു വൈ. മുഖ്യകാർമികനായി. ദിവ്യബലി മദ്ധ്യേ പിതൃദിനത്തിൻ്റെ ആശംസകൾ അറിയിക്കുകയും എല്ലാ പിതാക്കന്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ദിവ്യബലിയെ തുടർന്ന് ഇടവകയിലെ കുടുംബ പ്രേഷിത ശുശ്രൂഷ സമിതി, സാമൂഹിക ശുശ്രൂഷ സമിതി എന്നിവയുടെ നേതൃത്വത്തിൽ 75 വയസ്സിന് മുകളിൽ പ്രായമുള്ള പിതാക്കന്മാരെ പൊന്നാട അണിയിച്ച് […]

Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം ചൊവ്വ വചനവായന

ജൂൺ 23 ചൊവ്വ ഒന്നാം വായന രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാൻ ഈ നഗരം പ്രതിരോധിച്ചു രക്ഷിക്കും) അക്കാലത്ത്, അസ്‌സീറിയാ രാജാവായ സെന്നാക്കെരീബ് ദൂതൻമാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‌പിച്ചു: ജറുസലേം, അസ്‌സീറിയാ രാജാവിന്റെ കൈയിൽ ഏല്‌പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്. എല്ലാ രാജ്യങ്ങളെയും തീർത്തും നശിപ്പിക്കുന്ന അസീറിയാ രാജാക്കൻമാരുടെ പ്രവൃത്തികൾ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ? ഹെസക്കിയാ ദുതൻമാരുടെ കൈയിൽനിന്നു […]

Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം തിങ്കൾ വചനവായന

ജൂൺ 22 തിങ്കൾ ഒന്നാം വായന രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (കർത്താവ് ഇസ്രായേലിനെ തൻ്റെ കൺമുമ്പിൽനിന്നു നീക്കിക്കളഞ്ഞു.യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല) അക്കാലത്ത്, അസ്‌സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായിൽവന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തു. ഹോസിയായുടെ ഒൻപതാം ഭരണ വർഷം അസ്‌സീറിയാരാജാവ് സമരിയാ അധീനമാക്കി. ഇസ്രായേല്യരെ അസ്‌സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോർനദീതീരത്തും മെദിയാനഗരങ്ങളിലും പാർപ്പിച്ചു. ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തിൽനിന്ന്, ഫറവോരാജാവിൻ്റെ അടിമത്തത്തിൽനിന്ന് മോചിച്ച തങ്ങളുടെ ദൈവമായ കർത്താവിനെതിരേ ഇസ്രായേൽജനം പാപം ചെയ്തു‌; അവർ […]

Word of God

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ വചനവായന

ജൂൺ 21 ഞായർ ഒന്നാം വായന ജറെമിയാസ് പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (അവിടന്ന് ദരിദ്രന്റെ പ്രാണൻ ദുഷ്ടൻ്റെ കൈയിൽനിന്നു മോചിപ്പിച്ചിരിക്കുന്നു) ജറെമിയാസ് പറഞ്ഞു: പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എൻറ കൂട്ടുകാരായിരുന്നവർ, ഞാൻ വീഴുന്നതു കാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെമേൽ വിജയംനേടാം; പ്രതികാരംനടത്തുകയും ചെയ്യാം. എന്നാൽ വീരയോദ്‌ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എൻ്റെ പീഡകർക്കു കാലിടറും. അവർ എന്റെ മേൽ […]

Diocese Ministry

NIDS ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് കരസ്ഥമാക്കി

ശശികുമാർ നെയ്യാറ്റിൻകര: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ സാമൂഹൃ ശുശ്രൂഷ സംഘടനായ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയ്ക് ലഭിച്ചു. വിജയപുരം രൂപത ബിഷപ് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ്, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവ് എന്നിവരിൽ നിന്നും നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അവാർഡ് ഏറ്റുവാങ്ങി. കെ.സി. ബി.സി & ജസ്റ്റിസ് പീസ് ഡവലപ്മെൻ്റ് കമ്മീഷൻ്റെ 2024 – 25 വർഷത്തെ […]

Parish

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി കെ.സി.വൈ.എം. അംഗം ബെൻ ജോസഫ്

സ്വന്തം ലേഖകൻ മരിയാപുരം: കളഞ്ഞുകിട്ടിയ ഒന്നര പവൻ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാക്കൾക്ക് മാതൃകയായി കെ.സി.വൈ.എം. (KCYM) യൂണിറ്റ് അംഗവും മതബോധന അധ്യാപകനുമായ ബെൻ ജോസഫ്. മരിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളി ഇടവകാംഗമായ ബെൻ ജോസഫ് സത്യസന്ധതയും മാതൃകാപരമായ പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. 2026-ലെ ഓപ്പൺ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻ കൂടിയായ ബെൻ ജോസഫ് സ്‌പോർട്‌സ് മേഖലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. KWA […]

Diocese Ministry

സ്വയംതൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒൻപതാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ജൂൺ 16 ചൊവ്വാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഉത്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ശ്രീ. ബിജു സി.സി, പ്രോജക്ട് ഓഫീസർ […]

Diocese Ministry

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് നടന്നുവരുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ഒൻപതാമത്തെ ബാച്ചിലെ കുട്ടികളാണ് ജൂൺ 13 ശനിയാഴ്ച മുള്ളുവിള കലാ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചത്. കുട്ടികൾക്ക് സൂപ്പർ മാർക്കറ്റിലെ വിവിധ കാറ്റഗറികളെ കുറിച്ച് സൂപ്പർവൈസർ […]

Parish

പരിസ്ഥിതി ദിനത്തിൽ സിഗ്നൽ ബോർഡും സൈൻ ബോർഡും വൃത്തിയാക്കി

ഷെർളി ജോസ് വട്ടപ്പാറ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വട്ടപ്പാറ കെ.സി.വൈ.എം. യൂണിറ്റ് അംഗങ്ങൾ സിഗ്നൽ ബോർഡും സൈൻ ബോർഡും വൃത്തിയാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ശുചികരണപ്രവർത്തനങ്ങൾക്ക് കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് എബിൻ ഫ്രാൻസിസ് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് എം.സി. റോഡിലെ സിഗ്നൽ ബോർഡുകളും സൈൻ ബോർഡുകളും യുവജനങ്ങൾ വൃത്തിയാക്കിയത്. അതോടൊപ്പം റോഡിന് ഇരുവശങ്ങളിൽ കൂടികിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റുകയും ചെയ്തു. ഇടവകയിലെ നിരവധി യുവജനങ്ങൾ ശുചികരണ പ്രവർത്തനനത്തിൽ പങ്ക്ചേർന്നു.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.