ഒക്ടോബർ 02 വെള്ളി
ഒന്നാം വായന
പുറപ്പാടിന്റെ പുസ്തകത്തിൽനിന്ന്
(ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവൻ പറയുന്നതെല്ലാം ആദരപൂർവം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതുനിമിത്തം നിൻ്റെ അതിക്രമങ്ങൾ അവൻ ക്ഷമിക്കുകയില്ല. അവന്റെ വാക്കു കേൾക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ശത്രുക്കൾക്കു ഞാൻ ശത്രുവായിരിക്കും. നിന്റെ എതിരാളികൾക്കു ഞാൻ എതിരാളിയുമായിരിക്കും. എന്റെ ദൂതൻ നിനക്കുമുൻപേ പോയി നിന്നെ അമോറ്യർ, ഹിത്യർ, പെറീസ്യർ, കാനാന്യർ, ഹിവ്യർ, ജബൂസ്യർ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോൾ ഞാൻ അവരെ നിശ്ശേഷം നശിപ്പിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടന്ന് തന്റെ ദൂതൻമാരോടു കലിക്കും.
അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവശക്തന്റെ തണലിൽ കഴിയുന്നവനും കർത്താവിനോട് എന്റെ സങ്കേതവും എൻ്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നുപറയും.
നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടന്ന് തന്റെ ദൂതൻമാരോടു കലിക്കും.
അവിടന്ന് നിന്നെ വേടൻ്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽനിന്നും രക്ഷിക്കും. തൻ്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറച്ചുകൊള്ളും; അവിടത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും; അവിടത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടന്ന് തന്റെ ദൂതൻമാരോടു കലിക്കും.
രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.
നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടന്ന് തന്റെ ദൂതൻമാരോടു കലിക്കും.
നിനക്ക് ഒരു തിൻമയും ഭവിക്കുകയില്ല; ഒരനർഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിൻെറ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടന്ന് തൻ്റെ ദൂതൻമാരോടു കല് പിക്കും.
നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടന്ന് തന്റെ ദൂതൻമാരോടു കലിക്കും.
അല്ലേലൂയാ !
അല്ലേലൂയാ! (സങ്കീ 103:21). കർത്താവിൻ്റെ ഹിതം നിറവേ റ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടത്തെ സ്തുതിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്വർഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുന്നു)
അക്കാലത്ത്, ശിഷ്യൻമാർ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വർഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിർത്തിക്കൊണ്ട് അരുൾചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗരാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതു പോലുള്ള ഒരു ശിശുവിനെ എൻ്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതൻമാർ എൻ്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു.




