നിത്യ എസ്.
പെരുകാവ്: ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ പെരുകാവ് സെൻ്റ് ജൂഡ് പള്ളി ഇടവകാംഗം ലിബിൻ വി.എസിന് വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. സെപ്റ്റംബർ 27 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക് ലിബിൻ വി.എസിന് മെമന്റോ നൽകി ആദരിച്ചു.
തലശ്ശേരിയിൽ വച്ച് നടന്ന 68-മത് കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസിൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിലാണ് ലിബിൻ വി.എസ് ഈ നേട്ടം കൈവരിച്ചത്.




