Parish

കുന്നൻവിള ഇടവകയിൽ തിരുനാൾ ആരംഭിച്ചു

വിജയനാഥ്‌

കുന്നൻവിള: നെയ്യാറ്റിൻകര രൂപതയിലെ കുന്നൻവിള വി. കൊച്ചുത്രേസ്യ പള്ളിയിൽ ഇടവക തിരുനാളിനു തുടക്കമായി. സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 06:30 ന് ഇടവക വികാരി ഫാ. ടോണി മാത്യു പതാക ഉയർത്തിയാണു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്‌. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ പ്രാരംഭ ദിവ്യബലിയിൽ ഉച്ചക്കട ഇടവക വികാരി ഫാ. അനിൽ കുമാർ മുഖ്യകാർമികനായി. ഉദിയൻകുളങ്ങര ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് വചന സന്ദേശം നൽകി. ഇടവക വികാരി ഫാ. ടോണി മാത്യു, സഹവികാരി ഫാ. ലിൻ്റോ ജോൺ എന്നിവർ സഹകാർമികരായിരുന്നു.

26 മുതൽ 30 വരെ ഫാ. ഹെൻസിലിൻ നയിക്കുന്ന ജീവിത നവീകരണ ധ്യാനം നടക്കും. കൂടാതെ, സങ്കീർത്തന പാരായണം, ജപമാല, ലിറ്റനി, നൊവേന, സമൂഹ ദിവ്യബലി, പരേതാനുസ്മരണ ദിവ്യബലി, സന്ധ്യാവന്ദനം, തിരുസ്വരൂപ പ്രദക്ഷിണം എന്നിവ തിരുനാൾ ദിനങ്ങളുടെ ഭാഗമാകും.

ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിക്ക് പോങ്ങുംമൂട് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ലിജോ ഫ്രാൻസിസ് മുഖ്യകാർമികനാകും, ബാംഗ്ലൂർ സെൻ്റ് ക്ലാരെറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തൂമ്പനാൽ വചന പ്രഘോഷണം നടത്തും. ദിവ്യകാരുണ്യ പ്രദക്ഷിണം, കൊടിയിറക്ക് എന്നിവയെ തുടർന്ന് സ്നേഹവിരുന്നോട് കൂടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

തിരുനാൾ ദിവസം വൈകുന്നേരം INVICTUS 2K26 എന്ന പേരിൽ കലാവിരുന്നും ഇടവക സംഘടിപ്പിച്ചിട്ടുണ്ട്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.