Parish

ചൂഴാറ്റുകോട്ട ഇടവകയിൽ തിരുനാളിനു തുടക്കമായി

സന്തോഷ് മലയം: ചൂഴാറ്റുകോട്ട വിശുദ്ധ റാഫേൽ പള്ളിയിൽ ഇടവക തിരുനാളിന് തുടക്കമായി. സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ.പ്രവീൺ പതാക ഉയർത്തിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിയിൽ വിശ്വപ്രകാശ് സ്കൂൾ മാനേജർ ഫാ.റെക്സ് മൊറായിസ് മുഖ്യകാർമികനായി. കത്തീട്രൽ സഹവികാരി ഫാ.അനു ചന്ദ്രൻ വചനസന്ദേശം നൽകി. ബൈബിൾ പാരായണം, ജപമാല, നൊവേന, ആഘോഷകരമായ ദിവ്യബലി, ജീവിത നവീകരണ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആദ്യകുർബാന സ്വീകരണം തുടങ്ങിയവ തിരുനാളിന്റെ […]

Parish

ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സെൻ്റ് ജൂഡ് ഇടവക അംഗം ലിബിൻ വി.എസിന് ആദരവ് നൽകി

നിത്യ എസ്. പെരുകാവ്: ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ പെരുകാവ് സെൻ്റ് ജൂഡ് പള്ളി ഇടവകാംഗം ലിബിൻ വി.എസിന് വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. സെപ്റ്റംബർ 27 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക് ലിബിൻ വി.എസിന് മെമന്റോ നൽകി ആദരിച്ചു. തലശ്ശേരിയിൽ വച്ച് നടന്ന 68-മത് കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസിൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിലാണ് ലിബിൻ വി.എസ് ഈ നേട്ടം കൈവരിച്ചത്.

Word of God

കാവൽ മാലാഖമാർ (സ്‌മരണ) വചനവായന

ഒക്ടോബർ 02 വെള്ളി ഒന്നാം വായന പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്ന് (ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവൻ പറയുന്നതെല്ലാം ആദരപൂർവം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതുനിമിത്തം നിൻ്റെ അതിക്രമങ്ങൾ അവൻ ക്‌ഷമിക്കുകയില്ല. അവന്റെ വാക്കു കേൾക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ശത്രുക്കൾക്കു ഞാൻ […]

Word of God

വി. കൊച്ചുത്രേസ്യയുടെ തിരുനാൾ വചനവായന

ഒക്ടോബർ 01 വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ അവൾക്കു നദീസമാനം സമാധാനം നല്‌കും) ജറുസലേമിനെ സ്നേഹിക്കുന്ന നിങ്ങൾ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിൻ. അവളെപ്രതി വിലപിക്കുന്ന നിങ്ങൾ അവളോടൊത്തു സന്തോഷിച്ചു തിമിർക്കുവിൻ. അവളുടെ സാന്ത്വനസ്തന്യം പാനം ചെയ്ത് തൃപ്തരാകുവിൻ; അവളുടെ മഹത്ത്വത്തിന്റെ സമ്യദ്‌ധിനുകർന്ന് സംതൃപ്തിയടയുവിൻ. കർത്താവ് അരുൾ ചെയ്യുന്നു. ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും; ജനതകളുടെ ധനം, കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവൾ പാലൂട്ടുകയും എളിയിൽ എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി ലാളിക്കുകയും ചെയ്യും. […]

Parish

സംസ്ഥാന ഹോക്കി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥ്‌ & ടീം

സ്വന്തം ലേഖകൻ ആമച്ചൽ: 68-ാംമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥ്‌ & ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 17 വിഭാഗത്തിലാണ് ആഗി വിശ്വനാഥിന് ഈ നേട്ടം കൈവരിക്കാനായത്. കൊല്ലം SN ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ ആഗി വിശ്വനാഥ്‌ രണ്ടാം പ്രാവശ്യമാണ് വിജയം കരസ്ഥമാക്കുന്നത്. കൊല്ലം SAI STC – യിലാണ് ഹോക്കി […]

Word of God

ആണ്ടുവട്ടം ഇരുപത്താറാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 30 ബുധൻ ഒന്നാം വായന ജോബിന്റെ പുസ്ത‌കത്തിൽനിന്ന് (ഒരുവന് ദൈവത്തിൻ്റെ മുൻപിൽ എങ്ങനെ നീതിമാനാകാൻ കഴിയും?) ജോബ് തന്റെ സ്നേഹിതരോട് മറുപടി പറഞ്ഞു: ഒരുവന് ദൈവത്തിന്റെ മുൻപിൽ എങ്ങനെ നീതിമാനാകാൻ കഴിയും? ഒരുവൻ അവിടത്തോട് വാഗ്വാദത്തിലേർപ്പെട്ടാൽ ആയിരത്തിൽ ഒരു തവണപോലും അവിടത്തോട് ഉത്തരം പറയാൻ കഴിയുകയില്ല. അവിടുന്ന് ജ്‌ഞാനിയും ബലിഷ്ഠനുമാണ്. അവിടത്തോട് എതിർത്ത് ആരു ജയിച്ചിട്ടുണ്ട്? അവിടുന്ന് പർവതങ്ങളെ നീക്കിക്കളയുന്നു. തൻ്റെ കോപത്തിൽ അവ മറിച്ചുകളയുന്നു, എന്നാൽ അവ അതറിയുന്നില്ല. അവിടന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. […]

Parish

ജൂബിലി വർഷാചരണത്തിന് തുടക്കം കുറിച്ച് പൊൻവിള ഇടവക

എ.ആർ. ജോസ് പൊൻവിള: നെയ്യാറ്റിൻകര രൂപതയിൽ പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ പള്ളി സ്ഥാപനത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നില്ക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച നടന്ന തിരുനാൾദിന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് മുഖ്യകാർമികനായി. ദിവ്യബലിയെ തുടർന്ന് അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് ജൂബിലി തിരി തെളിച്ച് ജൂബിലി വർഷാചരണം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. രാജേഷ് […]

Parish

കുന്നൻവിള ഇടവകയിൽ തിരുനാൾ ആരംഭിച്ചു

വിജയനാഥ്‌ കുന്നൻവിള: നെയ്യാറ്റിൻകര രൂപതയിലെ കുന്നൻവിള വി. കൊച്ചുത്രേസ്യ പള്ളിയിൽ ഇടവക തിരുനാളിനു തുടക്കമായി. സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 06:30 ന് ഇടവക വികാരി ഫാ. ടോണി മാത്യു പതാക ഉയർത്തിയാണു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്‌. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ പ്രാരംഭ ദിവ്യബലിയിൽ ഉച്ചക്കട ഇടവക വികാരി ഫാ. അനിൽ കുമാർ മുഖ്യകാർമികനായി. ഉദിയൻകുളങ്ങര ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് വചന സന്ദേശം നൽകി. ഇടവക വികാരി ഫാ. ടോണി മാത്യു, […]

Parish

സംസ്ഥാന ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. & ടീം

സ്വന്തം ലേഖകൻ മാണിക്കപുരം: 68-ാംമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. & ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഷിജുവിന് ഈ നേട്ടം കൈവരിക്കാനായത്. ആര്യനാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ +1 വിദ്യാർത്ഥിയായ ഷിജു എസ്.എസ്. മാണിക്കപുരം ഇടവകയിൽ സാൻജോ ബിസിസി യൂണിറ്റിലെ ശ്രീ. ഷിബു എസ്. സിനിമോൾ പി.ജെ. ദമ്പതികളുടെ മൂത്തമകനാണ്. ഇടവക പ്രവത്തങ്ങളിൽ […]

Parish

കട്ടയ്ക്കോട് ഇടവകയിൽ “സഞ്ജീവനി” രണ്ടാം ഘട്ടം സംഘടിപ്പിച്ചു

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കരുതലിൻ്റെ സന്ദേശമേകി “സഞ്ജീവനി” രണ്ടാം ഘട്ടം സംഘടിപ്പിച്ചു. സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് എംജിഡിഎം പാരിഷ് ഹാളിൽ നടന്ന ദിവ്യബലിയിൽ ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR ദിവ്യബലിക്ക് മുഖ്യകാർമികനായി. ഭവനങ്ങളിൽ കഴിയുന്ന രോഗികളും വൃദ്ധരുമായ മാതാപിതാകൾക്കു വേണ്ടി നടത്തിയ സ്നേഹസംഗമത്തിൽ ഇടവക വികാരി ഫാ. ജോയി സാബു വൈ. ആമുഖ സന്ദേശവും ആവശ്യമായ നിർദ്ദേശങ്ങളും നൽകി. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.