Parish

ഷോർട്ട് ഫിലിം ഫെസ്റ്റുവെല്ലുകളിൽ ബെസ്റ്റ് ഡയറക്ടർ അവാർഡുകൾ കരസ്ഥമാക്കി ആനപ്പാറ ഇടവകാംഗം

സ്വന്തം ലേഖകൻ

വെള്ളറട: 2026-ലെ ഷോർട്ട് ഫിലിം ഫെസ്റ്റുവെല്ലുകളിൽ ബെസ്റ്റ് ഡയറക്ടർ അവാർഡുകൾ കരസ്ഥമാക്കി ആനപ്പാറ ഇടവകാംഗം സ്റ്റാൻലി പുത്തൻപുരയ്ക്കൽ. എറണാകുളം എൽ. കെ. ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കേരള സംസ്ഥാന ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എറണാകുളം കലാവേദി ഗ്രന്ഥശാല നാടക അരങ്ങ് ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവയിലാണ് ബെസ്റ്റ് ഡയറക്ടർ അവാർഡുകൾ ലഭിച്ചത്.

2026-ൽ നിർമ്മിച്ച കുമാരേട്ടൻ, പാഴ് കിനാക്കൾ എന്നീ ഷോർട്ട് ഫിലിമുകളാണു അവാർഡ്‌ നേട്ടം കൈവരിച്ചത്‌. എറണാകുളം കലാവേദി ഗ്രന്ഥശാല നാടക അരങ്ങ് ഇന്റർനാഷണൽ ഫെസ്റ്റുവെല്ലിലാണു “പാഴ് കിനാക്കൾ” എന്ന ഷോർട്ട് ഫിലിമിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌. നവംബർ 01 ന് മുഖ്യമന്ത്രി V. D. സതീശൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വച്ച്‌ അവാർഡ്‌ ഏറ്റുവാങ്ങും.

സ്റ്റാൻലി പുത്തൻപുരയ്ക്കൽ വെള്ളറട Govt.UPS, VPM HS, കല്ലുപ്പാലം HSC, തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ (ഫിലിം എഡിറ്റിംഗ്) എന്നിവിടങ്ങളിലായാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. പഠനകാലത്ത് നിരവധി നാടകങ്ങളും തെരുവുനാടകങ്ങളും എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിലെ പ്രശസ്ത സംവിധായകരായ കെ. മധു, ബാലചന്ദ്രമേനോൻ തുടങ്ങിയവരുടെ സഹസംവിധായകനായും ബാലചന്ദ്രമേനോൻ, A. P. ജോസഫ്, ശ്രീകുമാർ അജിത്, മുത്തു തുടങ്ങിവരോടൊപ്പം അസോസിയേറ്റായും പ്രവർത്തിച്ചു.

അനേകം ഡോക്യുമെൻ്ററികളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌. 38 ആൽബങ്ങളും, 24 ഷോർട്ട് ഫിലിമുകളും, 16 തെരുവു നാടകങ്ങളും, 06 നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌. കൂടാതെ, കലാരംഗത്ത് മികവ് പുലർത്തുന്ന കലാകാരന്മാരെ വളർത്തുന്നതിനായി തെക്കൻ സ്റ്റാർ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയ്ക്ക് തുടക്കമിട്ടു.

വാഴിച്ചൽ ഇമ്മാനുവേൽ കോളേജ് സ്റ്റാഫാണു സ്റ്റാൻലി പുത്തൻപുരയ്ക്കൽ

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.