Parish

കട്ടയ്ക്കോട് ഇടവകയിൽ “സഞ്ജീവനി” രണ്ടാം ഘട്ടം സംഘടിപ്പിച്ചു

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കരുതലിൻ്റെ സന്ദേശമേകി “സഞ്ജീവനി” രണ്ടാം ഘട്ടം സംഘടിപ്പിച്ചു. സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് എംജിഡിഎം പാരിഷ് ഹാളിൽ നടന്ന ദിവ്യബലിയിൽ ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR ദിവ്യബലിക്ക് മുഖ്യകാർമികനായി.

ഭവനങ്ങളിൽ കഴിയുന്ന രോഗികളും വൃദ്ധരുമായ മാതാപിതാകൾക്കു വേണ്ടി നടത്തിയ സ്നേഹസംഗമത്തിൽ ഇടവക വികാരി ഫാ. ജോയി സാബു വൈ. ആമുഖ സന്ദേശവും ആവശ്യമായ നിർദ്ദേശങ്ങളും നൽകി. തുടർന്ന് ഡോ.റോഞ്ചൻ സൈഗാൾ വാർദ്ധക്യത്തിൽ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ സോഫി തോമസ്, KLCWA സെക്രട്ടറി ശ്രീമതി. ഷിജി സി.വി. യുവജനങ്ങൾ തുടങ്ങിയവർ അവരുമായി വിശേഷങ്ങൾ പങ്ക്‌വച്ചു.

50- ൽ അധികം അംഗങ്ങൾ “സഞ്ജീവനി” രണ്ടാം ഘട്ടത്തിൽ പരിപാടിയുടെ ഭാഗമായി. ഉച്ചഭക്ഷണത്തോട് കൂടെ സ്നേഹസംഗമം സമാപിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.