പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ കുരിശടി വാർഷികം നടത്തി.
സിമി സെൽവെസ്റ്റർ പുതുവയ്ക്കൽ: പുതുവയ്ക്കൽ പരിശുദ്ധ വേളാങ്കണ്ണി മാതാ കുരിശടിയുടെ 4-ാംമത് വാർഷികം നടത്തി. സെപ്റ്റംബർ 26 ശനിയാഴ്ച വൈകുന്നേരം 5.30ന് ജപമാലയെ തുടർന്ന് നടന്ന ദിവ്യബലിയിൽ ഫാ. റെജിൻ ഡേവിഡ് മുഖ്യകാർമികനും ഫാ. ഫ്രാങ്കോ അറയ്ക്കപ്പാടൻ സഹകാർമികനുമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ വിശ്വാസികൾ വാർഷികാഘോഷ ശുശ്രൂഷകളിൽ ഭക്തിപൂർവം പങ്കെടുത്തു. സ്നേഹവിരുന്നോടുകൂടി വാർഷികാഘോഷങ്ങൾക്ക് സമാപനമായി.











