സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു. ഓഗസ്റ്റ് 03 ഞായറാഴ്ച രാവിലെ 7.30ന് നടന്ന ദിവ്യബലിക്ക് ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR മുഖ്യകാർമികനായി.
ദിവ്യബലിക്ക് ശേഷം, ഇടവക കൗൺസിൽ അംഗം ശ്രീ.സുരേഷ് എൽ.ബി. ആശംസ അറിയിച്ചു സംസാരിക്കുകയും കൗൺസിൽ സെക്രട്ടറി ശ്രീ. ബാബുദാസ് എം. സ്നേഹോപകാരം നൽകുകയും കേക്ക് മുറിച്ച് മധുരം പങ്ക് വയ്ക്കുകയും ചെയ്തു.
ലിറ്റിൽ വേ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ.ജോയി സാബു വൈ,സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR എന്നിവർക്ക് റോസാപ്പൂക്കൾ നൽകുകയും തിരുനാൾ മംഗളങ്ങൾ നേരുകയും ചെയ്തു.
തിരുനാൾ ദിനമായ ഓഗസ്റ്റ് 04 ചൊവ്വാഴ്ച രാവിലെ 6.30ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജോയി സാബു വൈ മുഖ്യകാർമികനായി, ദിവ്യബലിയിൽ എല്ലാ വൈദികരെയും സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. അന്നേ ദിനം ഇടവക വികാരിയെ അനുമോദിക്കുകയും ചെയ്തു.




